

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങളുടെ സെഞ്ച്വറി പ്രകടനങ്ങൾ. പുതുച്ചേരിക്കെതിരെ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറി നേടിയപ്പോൾ ഹൈദരാബാദിനെതിരെ ക്രുനാൽ പാണ്ഡ്യ സെഞ്ച്വറി നേടി.
പുതുച്ചേരിക്കെതിരെ 116 പന്തിൽ നിന്ന് 113 റൺസാണ് താരം നേടിയത്. പടിക്കലിന്റെ സെഞ്ച്വറി മികവിൽ പുതുച്ചേരിക്കെതിരെ കർണാടക 67 റൺസിന്റെ തകർപ്പൻ ജയം നേടി. ജാർഖണ്ഡിനെതിരെ 147 റൺസും കേരളത്തിനെതിരെ 124 റൺസും പടിക്കൽ നേടിയിരുന്നു. ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്ന് ഇതിനകം ഇടംകൈയ്യൻ ഇതിനകം 405 റൺസ് നേടിയിട്ടുണ്ട്.
ബറോഡയ്ക്ക് വേണ്ടി 63 പന്തിൽ 109 റൺസാണ് ക്രുനാൽ നേടിയത്. ഒരു സിക്‌സും 18 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ക്രുനാലിനെ കൂടാതെ നിത്യ പാണ്ഡ്യയും അമിത് പാസിയും സെഞ്ച്വറി നേടിയപ്പോൾ ഹൈദരാബാദിനെതിരെ ബറോഡ 37 റൺസിന്റെ വിജയം സ്വന്തമാക്കി. ഇരുവരെയും ആർ സി ബി മെഗാ താരലേലത്തിന് മുമ്പ് നിലനിർത്തിയിരുന്നു.
Content highlights:rcb players century in vijay hazzare trophy, indian cricket