സഞ്ജു തുടങ്ങി മക്കളേ; രാജസ്ഥാന് നായകന് റോയല് ഫിഫ്റ്റി

സ്ഥിരം ബാറ്റിങ് ഓഡറായ വണ്ഡൗണിലിറങ്ങിയാണ് സഞ്ജു തകർപ്പന് ഇന്നിംഗ്സ് പടുത്തുയർത്തിയത്

dot image

ജയ്പൂര്: ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരായ ഐപിഎല് മത്സരത്തില് രാജസ്ഥാന് റോയല് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന് അര്ദ്ധ സെഞ്ച്വറി. 33 പന്തിലാണ് താരം 50 റണ്സെടുത്തത്. സ്ഥിരം ബാറ്റിങ് ഓഡറായ വണ്ഡൗണിലിറങ്ങിയാണ് സഞ്ജു തകര്പ്പന് ഇന്നിംഗ്സ് പടുത്തുയര്ത്തിയത്.

ജയ്പൂരില് ടോസ് നേടിയ രാജസ്ഥാന് റോയല്സ് ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ജോസ് ബട്ട്ലര് (11) പുറത്തായതോടെയാണ് സഞ്ജു ക്രിസീലെത്തിയത്. നവീന് ഉള് ഹഖ് എറിഞ്ഞ പന്തില് ബട്ട്ലറെ വിക്കറ്റ് കീപ്പറും സൂപ്പര് ജയന്റ്സ് നായകനുമായ കെ എല് രാഹുല് പിടികൂടുകയായിരുന്നു. സ്കോര് ബോര്ഡില് 13 റണ്സ് ഉള്ളപ്പോളായിരുന്നു റോയല്സിന്റെ ആദ്യ വിക്കറ്റ് വീണത്.

നായകനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്ക്കാന് ശ്രമിക്കുന്നതിനിടെ ഓപ്പണര് യശസ്വി ജയ്സ്വാളിനും കൂടാരം കയറേണ്ടിവന്നു. 12 പന്തില് 24 റണ്സെടുത്ത ജയ്സ്വാളിനെ മൊഹ്സിന് ഖാന് പുറത്താക്കി. ക്രുണാല് പാണ്ഡ്യയായിരുന്നു ക്യാച്ചെടുത്തത്. പകരമെത്തിയ റിയാന് പരാഗിനെ കാഴ്ചക്കാരനാക്കിയാണ് സഞ്ജു അര്ദ്ധ സെഞ്ച്വറി തികച്ചത്.

dot image
To advertise here,contact us
dot image