'ഇത്തവണ നീയാണ് നയിക്കേണ്ടത്, ഞാനിത് 35 തവണ ചെയ്തിട്ടുണ്ട്';മനസ് കീഴടക്കി അശ്വിനും കുല്‍ദീപും, വീഡിയോ

അഞ്ച് വിക്കറ്റുമായി കുല്‍ദീപും നാല് വിക്കറ്റുമായി ആര്‍ അശ്വിനും തിളങ്ങി
'ഇത്തവണ നീയാണ് നയിക്കേണ്ടത്, ഞാനിത് 35 തവണ ചെയ്തിട്ടുണ്ട്';മനസ് കീഴടക്കി അശ്വിനും കുല്‍ദീപും, വീഡിയോ

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണുള്ളത്. സ്പിന്നര്‍മാര്‍ കത്തിക്കയറിയ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിനാണ് ഇന്ത്യ ചുരുട്ടിക്കെട്ടിയത്. അഞ്ച് വിക്കറ്റുമായി കുല്‍ദീപും നാല് വിക്കറ്റുമായി ആര്‍ അശ്വിനും തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. കരിയറില്‍ നാലാം തവണയാണ് കുല്‍ദീപ് ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടുന്നത്.

'ഇത്തവണ നീയാണ് നയിക്കേണ്ടത്, ഞാനിത് 35 തവണ ചെയ്തിട്ടുണ്ട്';മനസ് കീഴടക്കി അശ്വിനും കുല്‍ദീപും, വീഡിയോ
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയ അഞ്ച് വിക്കറ്റ്; ചരിത്രമെഴുതി കുല്‍ദീപ്

ഇംഗ്ലണ്ടിന്‍റെ ഇന്നിങ്‌സിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന അശ്വിനും കുല്‍ദീപും തമ്മിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജെയിംസ് ആന്‍ഡേഴ്‌സണെ പുറത്താക്കി അശ്വിനാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതിന് ശേഷം പന്തെടുത്ത് അശ്വിന്‍ കുല്‍ദീപിന്റെ കൈകളില്‍ നല്‍കുകയായിരുന്നു.

പൊതുവേ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുകയോ വിക്കറ്റ് വീഴ്ത്തുകയോ ചെയ്യുന്ന താരമാണ് ഗ്രൗണ്ട് വിടുമ്പോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുക. എന്നാല്‍ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന അശ്വിനോട് ടീമിനെ ഡ്രസിങ് റൂമിലേക്ക് നയിക്കാന്‍ കുല്‍ദീപ് ആവശ്യപ്പെട്ടു. അപ്പോള്‍ പന്ത് നിര്‍ബന്ധിച്ച് തിരിച്ചേല്‍പ്പിച്ച ശേഷം അശ്വിന്‍ ഇങ്ങനെ പറഞ്ഞു 'മുന്‍പ് ഞാനിത് 35 തവണ ചെയ്തിട്ടുണ്ട്. ഇത്തവണ നിന്റെ ഊഴമാണ്'. ഇതിനിടെ മുഹമ്മദ് സിറാജെത്തി പന്ത് അശ്വിന് തന്നെ നല്‍കിയിട്ടും അശ്വിന്‍ കുല്‍ദീപിന് നല്‍കുകയായിരുന്നു. പിന്നീട് ആ പന്ത് ഉയര്‍ത്തി കാണികളെ ആഭിവാദ്യം ചെയ്താണ് കുല്‍ദീപും ടീമും ഡ്രെസിങ് റൂമിലേക്ക് മടങ്ങിയത്.

ഈ സംഭവം ആരാധകരുടെ മനസ് കീഴടക്കുകയും ചെയ്തു. ഇതിനെ കുറിച്ച് പ്രതികരിച്ച് കുല്‍ദീപ് രംഗത്തെത്തുകയും ചെയ്തു. 'അശ്വിന്‍ ഭായി വളരെ ദയയും വിനയവുമുള്ളയാളാണ്. അഞ്ച് വിക്കറ്റ് നേട്ടം താന്‍ 35 തവണ സ്വന്തമാക്കിയിട്ടുണ്ട്. ഈ പന്ത് കൈയില്‍ വെക്കേണ്ടതും ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ടത് നീയാണെന്നുമാണ് അശ്വിന്‍ പറഞ്ഞത്', കുല്‍ദീപ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com