ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡ് ഒന്നാമത്

സീനിയർ താരങ്ങളെ ഒഴിവാക്കിയാണ് ദക്ഷിണാഫ്രിക്ക ന്യൂസിലാൻഡ് പരമ്പരയ്ക്കെത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡ് ഒന്നാമത്

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ജയം നേടിയതോടെയാണ് കിവീസിന്റെ നേട്ടം. 281 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വില്യംസണും സംഘവും നേടിയത്. 66.66 ആണ് ന്യൂസീലാൻഡിന്റെ വിജയശതമാനം.

55.00 വിജയശതമാനമുള്ള ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 52.77 വിജയശതമാനമുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു തോൽവിയും ഉൾപ്പടെയാണ് കിവിസ് ഒന്നാം സ്ഥാനത്തുള്ളത്. ആറ് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് മൂന്ന് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡ് ഒന്നാമത്
സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

സീനിയർ താരങ്ങളെ ഒഴിവാക്കിയാണ് ദക്ഷിണാഫ്രിക്ക ന്യൂസിലാൻഡ് പരമ്പരയ്ക്കെത്തിയത്. ആദ്യ ഇന്നിം​ഗ്സിൽ 511 എന്ന വമ്പൻ സ്കോർ ഉയർത്തിയ കിവീസ് ദക്ഷിണാഫ്രിക്കയെ വെറും 162 റൺസിന് പുറത്താക്കി. ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാതെ ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ്ങിനിറങ്ങി. നാല് വിക്കറ്റിന് 179 റൺസെടുത്ത് കിവീസ് രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 529 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 247 റൺസിന് എല്ലാവരും പുറത്തായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com