

2026 ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചിരിക്കുകയാണ് പാകിസ്താൻ. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 19.5 ഓവറിൽ 147 റൺസെടുത്തപ്പോൾ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ വിജയലക്ഷ്യം മറികടന്നു. വിജയത്തിന് തൊട്ടടുത്തെത്തിയ കളിയാണ് നെതർലൻഡ്സ് കൈവിട്ടുകളഞ്ഞത്.
അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ, ലോഗന്‍ വാന്‍ ബീക്ക് എറിഞ്ഞ പത്തൊന്‍പതാം ഓവറാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഈ ഓവറില്‍ മാത്രം ഫഹീം അഷ്റഫ് 24 റണ്‍സ് അടിച്ചുകൂട്ടിയതാണ് പാകിസ്താന് രക്ഷയായത്. ഇതിനിടെ ഫഹീം നല്‍കിയ ക്യാച്ച് മാക്‌സ് ഒഡൗഡ് കൈവിട്ടത് ഡച്ച് പടയ്ക്ക് കനത്ത തിരിച്ചടിയായി. മാക്‌സ് ഒഡൗഡ് ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.
11 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പെടെ 29 റൺസോടെ പുറത്താവാതെ നിന്ന ഫഹീം അഷറഫാണ് പാകിസ്താന്റെ രക്ഷകനായത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട് അഞ്ച് റണ്‍സ്. ബാസ് ഡി ലീഡേയുടെ ആദ്യ പന്തില്‍ ഷഹീന്‍ അഫ്രീദി ഒരു റണ്‍ നേടി. രണ്ട് പന്തില്‍ ഫഹീമിന് റണ്ണൊന്നും നേടാന്‍ സാദിച്ചില്ല. മൂന്നാം പന്ത് ബൗണ്ടറി കടത്തി പാകിസ്താന്‍ ആദ്യവിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: T20 World Cup 2026: Faheem Ashraf And Max O Dowd Catch Drop Saved Pakistan From defeat