'മാതാപിതാക്കൾക്ക് കാർ വാങ്ങി നൽകണം'; ആഗ്രഹം തുറന്ന് പറഞ്ഞ് ഐപിഎൽ കോടിപതി

1.3 കോടി രൂപ തനിക്ക് മാനസിക സമ്മർദ്ദം നൽകുന്നില്ലെന്നും വൃന്ദ

dot image

ബെംഗളൂരു: കർണാടക ക്രിക്കറ്റ് താരം വൃന്ദ ദിനേശിന് ഏറെ സന്തോഷം നൽകിയ ദിവസമായിരുന്നു ഇന്നലെ. ഇനിയും ഇന്ത്യൻ ടീമിന്റെ ഭാഗമല്ലാത്ത താരത്തെ തേടി യു പി വാരിയേഴ്സിന്റെ വിളി വന്നു. 1.3 കോടി രൂപയ്ക്കാണ് വൃന്ദയെ യു പി വാരിയേഴ്സ് താരലേലത്തിൽ സ്വന്തമാക്കിയത്. പിന്നാലെ തന്റെ മാതാവിനെ വൃന്ദ ഫോണിൽ വിളിച്ചു. റായ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രയിലായിരുന്ന വൃന്ദയുടെ മാതാവ് സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞു.

ഐപിഎല്ലിലെ നേട്ടത്തിന് പിന്നാലെ വലിയ പദ്ധതികൾ ഇട്ടിരിക്കുകയാണ് വൃന്ദ ദിനേശ്. താൻ മാതാവിനെ വീഡിയോ കോളിൽ വിളിച്ചില്ല. കാരണം തന്റെ മാതാവ് കണ്ണീരണിയുന്നത് തനിക്ക് കാണേണ്ടതില്ല. തന്റെ മാതാപിതാക്കൾക്ക് വളരെ സന്തോഷമായി. മാതാപിതാക്കൾക്ക് അഭിമാനമാകുകയാണ് തന്റെ അടുത്ത ലക്ഷ്യം. അവർക്ക് ഒരു കാർ വാങ്ങി നൽകണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു. അത് പൂർത്തിയാക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും വൃന്ദ ദിനേശ് വ്യക്തമാക്കി.

ക്രിക്കറ്റ് ജീവിതത്തിലെ വലിയ ലക്ഷ്യം ഇന്ത്യൻ ടീമിലെ സ്ഥാനം: സജന സജീവൻ

1.3 കോടി രൂപ തനിക്ക് മാനസിക സമ്മർദ്ദം നൽകുന്നില്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ താൻ ശ്രമിക്കും. ഐപിഎല്ലിൽ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കും. അലിസ ഹീലി, താലിയ മഗ്രാത്ത്, ഡാനിയേല വയറ്റ്, സോഫി എക്ലിസ്റ്റോണ് തുടങ്ങിയ മികച്ച താരങ്ങളുള്ള ടീമാണ് യു പി വാരിയേഴ്സ്. ഇവർക്കൊപ്പം കളിക്കാൻ ലഭിച്ച അവസരം വലുതാണെന്നും വൃന്ദ ദിനേശ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us