ബെൻ സ്റ്റോക്സിനെ ഒഴിവാക്കാൻ ചെന്നൈ? ഇത്തവണയും ഐപിഎല്ലിന് ഇല്ലെന്ന് റിപ്പോർട്ട്

കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്കാണ് സ്റ്റോക്സിനെ ചെന്നൈ വാങ്ങിയത്.
ബെൻ സ്റ്റോക്സിനെ ഒഴിവാക്കാൻ ചെന്നൈ? ഇത്തവണയും ഐപിഎല്ലിന് ഇല്ലെന്ന് റിപ്പോർട്ട്

മുംബൈ: ഐപിഎൽ താരലേലത്തിന് ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ടീമുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പേരും പട്ടികയും പുറത്തുവരികയാണ്. നവംബർ 27നാണ് ടീമുകളുടെ പട്ടിക പുറത്തുവിടേണ്ട അവസാന തീയതി.

പൊന്നും വില കൊടുത്ത് വാങ്ങിയ ബെൻ സ്റ്റോക്സ് അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിം​ഗ്സിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്കാണ് സ്റ്റോക്സിനെ ചെന്നൈ വാങ്ങിയത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇംഗ്ലീഷ് ഓൾ റൗണ്ടർക്ക് കഴിഞ്ഞ സീസണിൽ കളിക്കാനായത്. പരിക്കിനെ തുടർന്ന് ബാക്കിയുള്ള മത്സരങ്ങൾ കളിച്ചില്ല.

ബെൻ സ്റ്റോക്സിനെ ഒഴിവാക്കാൻ ചെന്നൈ? ഇത്തവണയും ഐപിഎല്ലിന് ഇല്ലെന്ന് റിപ്പോർട്ട്
യുവാക്കൾ എട്ട് മണിക്കൂർ ക്രിക്കറ്റ് കാണില്ല; ഏകദിന ക്രിക്കറ്റിൽ മാറ്റങ്ങൾ വേണമെന്ന് രവി ശാസ്ത്രി

ഉടൻ തന്നെ സ്റ്റോക്സ് മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതുണ്ട്. എന്നാൽ ജനുവരിയിൽ ഇന്ത്യയ്ക്കെതിരെ കളിക്കേണ്ടതിനാൽ ഐപിഎൽ ഒഴിവാക്കാൻ സ്റ്റോക്സ് ആലോചിക്കുന്നുണ്ട്. ഇതാണ് താരത്തെ ഒഴിവാക്കാൻ ചെന്നൈയെ പ്രേരിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com