വില്യംസൺ തിരികെ വരുന്നു; കിവിസ് ലോകകപ്പ് ടീം തയ്യാർ

ഒക്ടോബർ അഞ്ചിന് ഇം​ഗ്ലണ്ടിനെതിരെയാണ് ന്യുസിലാൻഡിന്റെ ആദ്യ ലോകകപ്പ് മത്സരം
വില്യംസൺ തിരികെ വരുന്നു; കിവിസ് ലോകകപ്പ് ടീം തയ്യാർ

ഓക്‌ലാന്‍ഡ്‌: ഏകദിന ലോകകപ്പിനുള്ള ന്യുസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള നായകൻ കെയ്ൻ വില്യംസനെ നായകനാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ലോകകപ്പ് ഫൈനലിലെ ഹീറോ ജിമ്മി നീഷിം, പേസർ ടിം സൗത്തി എന്നിവരും കിവിസ് നിരയിൽ ഇടംപിടിച്ചു.

ഡേവോൺ കോൺവേയ്ക്ക് ഒപ്പം ടോം ലഥാം, ഡാരിൽ മിച്ചൽ എന്നിവരിൽ ഒരാളാവും ഓപ്പണറുടെ റോളിലെത്തുക. ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഫിൻ അലന് ലോകകപ്പ് ടീമിൽ സ്ഥാനമില്ല. മൂന്നാം നമ്പറിൽ കെയ്ൻ വില്യംസണും പിന്നാലെ വിൽ യങ്ങും ക്രീസിലെത്തും. മാർക് ചാപ്മാനും ജിമ്മി നീഷിമും ​ഗ്ലെൻ ഫിലിപ്സും മധ്യനിര കരുത്തുള്ളതാക്കുന്നു.

രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ, ഇഷ് സോധി എന്നിവരാണ് സ്പിന്നർമാർ. പേസ് നിരയിൽ ലോക്കി ഫെർ​ഗൂസൺ, ടിം സൗത്തി, മാറ്റ് ഹെൻറി, ട്രൻഡ് ബോൾട്ട് തുടങ്ങിയ വമ്പന്മാർ അണിനിരക്കുന്നു. ഒക്ടോബർ അഞ്ചിന് ഇം​ഗ്ലണ്ടിനെതിരെ ആണ് ന്യുസിലാൻഡിന്റെ ആദ്യ ലോകകപ്പ് മത്സരം.

ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടോം ലതാം, മാർക്ക് ചാപ്മാൻ, ഡേവോൺ കോൺവെ, ലോക്കി ഫെർ​ഗൂസൺ, മാറ്റ് ഹെൻറി, ടോം ലഥാം, ഡാരിൽ മിച്ചൽ, ജിമ്മി നീഷിം, ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റർ, ഇഷ് സോധി, ടീം സൗത്തി, വിൽ യങ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com