'കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക്', ഗുണമേന്മയുള്ള ഉത്പന്നങ്ങളുമായി ഫാംഫെഡ്

കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് ഫാംഫെഡ്
'കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക്', ഗുണമേന്മയുള്ള ഉത്പന്നങ്ങളുമായി ഫാംഫെഡ്

മായം കലരാത്ത ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ അവകാശമാണ്. കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് ഫാംഫെഡ്. സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സംരംഭമാണിത്. മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന്റെ അംഗീകാരത്തോടുകൂടി, കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി 2008 മുതലാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റി എന്ന സവിശേഷതയുള്ള ഈ സഹകരണ സംരംഭം, കാലങ്ങളായി ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായം കൂടിയാണ്.

കർഷകരെ ഒരുമിപ്പിക്കുന്ന ഫാംഫെഡ് എന്ന ഈ സംരംഭം കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നം ശേഖരിച്ച് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. 'ഫാംഫെഡിന്റെ ഊർജമായ കർഷകർക്ക് പരമാവധി സഹായം എത്തിക്കുക എന്നതാണ് സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത്'. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുവാൻ ഫാംഫെഡ് എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന്' സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ളൈ പറഞ്ഞു.

നിലവിൽ ഇടുക്കി ജില്ലയിൽ 600ൽ അധികം ഏക്കറിൽ സുഗന്ധവ്യഞ്ജനങ്ങളും തേയിലയും സൊസൈറ്റി കൃഷി ചെയ്തുവരുന്നു. തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത പ്രദേശത്ത് 4 1/2 ഏക്കറിലുള്ള വാഴക്കൃഷി ആദ്യ വിളവെടുപ്പ് പൂർത്തിയായി. ഇതിനു പുറമേ കർണാടകയിൽ 120 ഏക്കറിൽ ശാസ്ത്രീയമായ രീതിയിൽ വാഴ കൃഷി ചെയ്തുവരുന്നു. വാഴകൾക്ക് ഇടവിളയായും അല്ലാതെയും വിവിധയിനം പച്ചക്കറികൾ ഇതിനൊപ്പം തന്നെ കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം 50 ഏക്കറിൽ സുഗന്ധവ്യഞ്ജന വിളയായ ഇഞ്ചിയും കൃഷി ആരംഭിച്ചിരിക്കുന്നു. കർണാടകയിൽ അഞ്ഞൂറോളം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സൊസൈറ്റിയുടെ തീരുമാനം .

വാണിജ്യ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ടി സൊസൈറ്റി വല്ലാർപാടത്തും, വട്ടക്കാട്ടുശ്ശേരിയിയിലുമായി 20 ഏക്കറോളം ജലഭൂമിയിൽ മത്സ്യ കൃഷിക്കാരുമായി ചേർന്ന് മത്സ്യകൃഷി ചെയ്തുവരുന്നുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ടൂറിസം പാക്കേജുകളും, സ്വന്തമായി റിസോർട്സ് ആൻഡ് ഹോട്ടൽ ശൃംഖല തീർക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ ;വയനാട് വില്ലേജ് ഇൻ' എന്ന റിസോർട്ടിൻ്റെ പ്രവർത്തനവും ആരംഭിച്ചു. ഇതുകൂടാതെ ബാക്‌വാട്ടർ ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിലും എറണാകുളത്തും പുതിയ പ്രോജക്ടുകൾ വിഭാവനം ചെയ്‌തുവരുന്നു.

അതിവേഗം മാറുന്ന ഈ ലോകത്ത് ഗുണമേന്മയിലും വിശ്വസ്തതയിലും വിട്ടുവീഴ്ച്ചകളില്ലാതെ പുത്തൻ മാറ്റങ്ങളുമായി ജനങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ഫാംഫെഡിന് കഴിയുന്നു. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഇതിനോടകം തന്നെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചുകഴിഞ്ഞു. ഇന്ത്യൻ കാർഷിക രംഗത്ത് പുത്തൻ ആശയങ്ങളും പദ്ധതികളും വിഭാവനം ചെയ്തുകൊണ്ട് ഫാംഫെഡ് തങ്ങളുടെ വിജയഗാഥ തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com