മക്ക പ്രതിരോധ കരാര്‍ ഇനി ഔദ്യോഗികം; ഒപ്പുവെച്ച് എര്‍ദോഗാന്‍

ഈ മാസം തുടക്കത്തില്‍ തന്നെ തുര്‍ക്കി പാര്‍ലമെന്റ് മക്ക സംയുക്ത പ്രതിരോധ കരാര്‍ അംഗീകരിച്ചിരുന്നുവെങ്കിലും എര്‍ദോഗാന്‍ ഒപ്പുവെച്ചതോടെ അതിന് ഔദ്യോഗിക മാനം കൈവന്നു

മക്ക പ്രതിരോധ കരാര്‍ ഇനി ഔദ്യോഗികം; ഒപ്പുവെച്ച് എര്‍ദോഗാന്‍
Reuters
dot image

മക്ക പ്രതിരോധ കരാറില്‍ ഒപ്പ് വെച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. സൗദി അറേബ്യയും പാകിസ്താനുമായുള്ള ത്രിരാഷ്ട്ര സഖ്യത്തിലെ പങ്കാളിത്തം ഉറപ്പാക്കി കൊണ്ടാണ് എര്‍ദോഗാന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ തന്നെ തുര്‍ക്കി പാര്‍ലമെന്റ് മക്ക സംയുക്ത പ്രതിരോധ കരാര്‍ അംഗീകരിച്ചിരുന്നുവെങ്കിലും എര്‍ദോഗാന്‍ ഒപ്പുവെച്ചതോടെ അതിന് ഔദ്യോഗിക മാനം കൈവന്നു.

ഹൂതികളുടെ ആക്രമണം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ കരാറിലൂടെ തുര്‍ക്കിക്ക് സൗദിയെ സൈനികമായി പിന്തുണക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ കരാര്‍ പ്രകാരം ഒരു രാജ്യത്തിന് എതിരായ ആക്രമണം എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമാണ്. നിലവില്‍ യെമനിലേക്കോ സൗദി അറേബ്യയിലേക്കോ സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനില്‍ ആരംഭിച്ച ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ഒരു കരാറിലെത്തിച്ചേര്‍ന്നത്. നിലവില്‍ മൂന്ന് രാജ്യങ്ങളും ഇന്നും നാളെയുമായി ഇസ്‌ലാമാബാദില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ അഞ്ചിനാണ് തുര്‍ക്കി പാര്‍ലമെന്റ് കരാറിന് അംഗീകാരം നല്‍കിയത്. ഹൂതികള്‍ ആക്രമണം നടത്തുമ്പോള്‍ സൗദിക്ക് സൈനിക പിന്തുണ നല്‍കുമെന്ന് അറിയിച്ച് കൊണ്ടായിരുന്നു ആ പിന്തുണ.


Content Highlights: Turkish President Recep Tayyip Erdogan has signed the Mecca Defence Agreement, formalising Turkey's participation in a trilateral alliance involving Saudi Arabia and Pakistan. The development marks a new step in defence cooperation among the three countries.

dot image
To advertise here,contact us
dot image