ആറ് മാസം ശമ്പളമില്ലാതെ സ്വിറ്റ്സർലൻഡിൽ ജീവിക്കാനാകുമോ? സ്പാനിഷ് പഠിച്ചത് ടേർണിങ് പോയിന്റ്; വിവരിച്ച് യുവതി

പോകെപ്പോകെ അവർക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥം മനസിലായിത്തുടങ്ങി

ആറ് മാസം ശമ്പളമില്ലാതെ സ്വിറ്റ്സർലൻഡിൽ ജീവിക്കാനാകുമോ? സ്പാനിഷ് പഠിച്ചത് ടേർണിങ് പോയിന്റ്; വിവരിച്ച് യുവതി
dot image

മികച്ച ശമ്പളം എന്നത് ഏതൊരു ജീവിതത്തിന്റെയും ആണിക്കല്ലാണ്. പണം സമ്പാദിക്കുക എന്നത് ഒരാളെ സംബന്ധിച്ച് അത്രയധികം പ്രധാനവുമാണ്. പണമില്ലാതെ എവിടെയും ജീവിക്കാനാകില്ല എന്നുമാത്രമല്ല നിലനിന്നുപോകാൻ തന്നെ കഷ്ടപ്പാടാണ്. എന്നാൽ ശമ്പളം ഒന്നുമില്ലാതെ ആറുമാസം സ്വിറ്റ്സർലൻഡിൽ ജീവിച്ച യുവതി ഒരു യുവതിയുടെ അനുഭവങ്ങൾ ഇപ്പോൾ വൈറലാണ്.

സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതിന് മുൻപ് സ്നേഹ് ഗൗർ എന്ന യുവതിക്ക് 45000 രൂപയായിരുന്നു ശമ്പളം. അതാണ് ജീവിതം എന്നായിരുന്നു സ്നേഹ് ഗൗർ കരുതിയിരുന്നത്. എന്നാൽ പോകെപ്പോകെ അവർക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥം മനസിലായിത്തുടങ്ങി. എവിടെ താമസിക്കണം, യാത്ര ചെയ്യണം, ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നത് അത്യന്താപേക്ഷിതമാണ് എന്ന് സ്നേഹ് മനസിലാക്കി.

പിന്നാലെ അവർ സ്പാനിഷ് പഠിക്കാൻ ആരംഭിച്ചു. മെല്ലെ സ്പെയിനിലേക്ക് കുടിയേറി. അതോടെ അവരുടെ കരിയർ കൂടുതൽ വെളിച്ചം കണ്ടു. മാർക്കറ്റിംഗ്, ബ്രാൻഡ് കൊളാബറേഷൻ തുടങ്ങിയവയിലൂടെ അവരുടെ കരിയർ കൂടുതൽ തിളങ്ങി.

പിന്നാലെയാണ് അവർ സ്വിറ്റ്സർലൻഡിലേക്ക് മാറിയത്. ഒരു കമ്പനിയുടെയും സാലറി കൊണ്ടല്ല താൻ അതുവരെ എത്തിയതെന്നും ഒരു ലാപ്ടോപ്പ് മാത്രം മതിയായിരുന്നുവെന്നും അവർ പറഞ്ഞു. സ്‌പെയിനിൽ ഉണ്ടായപ്പോൾ നേടിയെടുത്ത കൊണ്ട് താൻ ഇപ്പോൾ സ്വിറ്റ്സർലൻഡിലിൽ സുഖമായി ജീവിക്കുന്നുവെന്നും അവർ പറഞ്ഞു.

Content Highlights: women describes how she lived in switzerland without job and salary

dot image
To advertise here,contact us
dot image