

2026 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തേക്കാള്‍ 24% ഉയര്‍ന്ന് വില്‍പ്പന ഏകദേശം 4 ലക്ഷം യൂണിറ്റായി. 2025 ജൂണില്‍ ഇത് 3.21 ലക്ഷം യൂണിറ്റായിരുന്നു. ഏപ്രില്‍, മേയ് മാസങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ മൂന്നാം മാസവും വാഹനവില്‍പ്പന ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി. ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
മാരുതി സുസുക്കിയുടെ വില്‍പ്പന ജൂണില്‍ 24% വര്‍ധിച്ചു. ഫാക്ടറിയില്‍ ഒരാഴ്ച മെയിന്റനന്‍സ് ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നെങ്കിലും 2026 ജൂണിലെ ഏറ്റവും ഉയര്‍ന്ന മൊത്തവില്‍പ്പന കമ്പനി രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പന 67% ഉയര്‍ന്നു. പുതിയ മോഡലുകളുടെ വിജയവും ശക്തമായ ഉപഭോക്തൃ ആവശ്യവും ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പന ഉയര്‍ത്തി. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത എല്ലാ വിഭാഗങ്ങളിലും വര്‍ധിക്കുന്നതായി കമ്പനി അഭിപ്രായപ്പെട്ടു. പുതിയ മോഡലുകളും ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ച ആവശ്യകതയും വളര്‍ച്ചയ്ക്ക് കാരണമായി. മഹീന്ദ്ര & മഹീന്ദ്രയുടെ വില്‍പ്പനയില്‍ 28% വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഖാര്‍ഖോഡ പ്ലാന്റിലെ ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്യാനായത് മാരുതി സുസുക്കിക്ക് നേട്ടമായി. ചെറിയ കാറുകള്‍ക്കും എസ്യുവികള്‍ക്കും മികച്ച ആവശ്യകത തുടരുകയാണ്. സിഎന്‍ജി വാഹനങ്ങള്‍ ആകെ വില്‍പ്പനയുടെ 40% പങ്കുവഹിച്ചു. മാസാവസാനം 1.3 ലക്ഷം വാഹനങ്ങളുടെ ബുക്കിങും മാരുതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഹ്യുണ്ടായയുടെ ഡീലര്‍ഷിപ്പ് ഫാക്ടറിയിലുണ്ടായ തീപിടിത്തം മൂലം 13,900 വാഹനങ്ങളുടെ ഉല്‍പാദനം തടസ്സപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന്
വില്‍പ്പന 10% കുറഞ്ഞു. ജൂണ്‍ 22 മുതല്‍ സാധാരണ ഉല്‍പാദനം പുനരാരംഭിച്ചതായും രണ്ടാം പാദത്തില്‍ നഷ്ടം നികത്തുമെന്നും കമ്പനി അറിയിച്ചു. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില്‍പ്പന 8% വര്‍ധിച്ച് 28,441 യൂണിറ്റ് രേഖപ്പെടുത്തി.
ഇരുചക്ര വാഹന വിഭാഗതത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ജൂണ്‍ മാസത്തില്‍ 34% വളര്‍ച്ച കൈവരിച്ച് 1,02,930 യൂണിറ്റ് വിറ്റഴിച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ 21% വളര്‍ച്ചയോടെ, 4,68,956 യൂണിറ്റാണ് ജൂണില്‍ വിറ്റഴിച്ചത്. ഹീറോ മോട്ടോകോര്‍പ്പിന്റെ മൊത്ത വില്‍പ്പന 4% കുറഞ്ഞ് 5,02,890 യൂണിറ്റായപ്പോള്‍ റീട്ടെയില്‍ വില്‍പ്പന 18% ഉയര്‍ന്ന് 4.66 ലക്ഷം യൂണിറ്റായി.
2026 ജൂണില്‍ ഇന്ത്യയിലെ വാഹനവിപണി ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തി. കാര്‍, ഇരുചക്ര, വാണിജ്യ വാഹനം, ട്രാക്ടര്‍ എന്നിവയുള്‍പ്പെടെ മിക്ക വിഭാഗങ്ങളിലും വില്‍പ്പന ഉയര്‍ന്നപ്പോള്‍, ഹ്യുണ്ടായ് മാത്രമാണ് ഉല്‍പാദന തടസ്സം കാരണം ഇടിവ് നേരിട്ടത്.
Content Highlights: India's domestic automobile market maintained strong momentum in June 2026, with passenger vehicle sales jumping 24% year-on-year to around 400,000 units, driven by robust demand, improved affordability, lower interest rates, and strong performances from Maruti Suzuki, Tata Motors, and Mahindra & Mahindra