

രാഘവൻ ഒരു സാധാരണ സർക്കാർ ജീവനക്കാരനായിരുന്നു. മകൾ മീനാക്ഷി ജനിച്ച അന്ന് മുതൽ അയാൾ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. അവളുടെ ഭാവി സുരക്ഷിതമായിരിക്കണം. അവളുടെ ഒന്നാം ജന്മദിനത്തിൽ, വലിയ ആഘോഷങ്ങൾക്ക് പകരം രാഘവൻ ഒരു പവന്റെ ഒരു സ്വർണ്ണനാണയം വാങ്ങി.
വർഷങ്ങൾ കടന്നുപോയി. ഓരോ വർഷവും തന്റെ ശമ്പളത്തിൽ നിന്ന് അല്പം മാറ്റിവെച്ച്, തന്റെ മകളുടെ ജന്മദിനത്തിൽ അയാൾ ആ പതിവ് തെറ്റിച്ചില്ല. സുഹൃത്തുക്കൾ വിലകൂടിയ ഗാഡ്‌ജെറ്റുകൾക്കും യാത്രകൾക്കുമായി പണം ചിലവാക്കുമ്പോൾ, രാഘവൻ നിശബ്ദനായി ആ ഒരു പവൻ സ്വർണ്ണം വാങ്ങിക്കൊണ്ടിരുന്നു.

വർഷങ്ങൾക്കുശേഷം, മീനാക്ഷിക്ക് ഉന്നത പഠനത്തിനായി വിദേശത്ത് പോകേണ്ടി വന്നപ്പോൾ വലിയൊരു തുക ആവശ്യമായി വന്നു. ബാങ്ക് ലോണിനായി അലയേണ്ടി വരുമെന്ന് കരുതിയ മീനാക്ഷിയെ അമ്പരപ്പിച്ചുകൊണ്ട് രാഘവൻ ഒരു ചെറിയ പെട്ടി അവളുടെ മുന്നിൽ തുറന്നു. അതിൽ 20 പവൻ സ്വർണ്ണം തിളങ്ങുന്നുണ്ടായിരുന്നു.
"അച്ഛാ... ഇത്രയും സ്വർണ്ണമോ?" അവൾ അത്ഭുതത്തോടെ ചോദിച്ചു.
രാഘവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "മോളേ, ഓരോ വർഷവും ഞാൻ വാങ്ങിയ ആ ഒരു പവൻ, ഇന്ന് നിന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ സഹായിക്കും. തുള്ളി തുള്ളിയായി ഞാൻ മാറ്റിവെച്ച ആ സമ്പാദ്യം ഇന്ന് നിനക്ക് ജീവിതം തുടങ്ങാനുള്ള ഊർജം നൽകും ."
എന്തുകൊണ്ട് വർഷത്തിൽ ഒരു പവൻ?
നമ്മുടെ മക്കൾക്കായി നമ്മൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം അവരുടെ സാമ്പത്തിക സുരക്ഷിതത്വമാണ്. സ്വർണ്ണവില ഓരോ വർഷവും കുതിച്ചുയരുകയാണ്. ഇന്ന് നിങ്ങൾ മാറ്റിവെക്കുന്ന ഒരു പവൻ , വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ മൂല്യമുള്ളതായി മാറും. മാസത്തിൽ കുറച്ചു പണം മാറ്റിവെച്ചാൽ വർഷാവസാനം ഒരു പവൻ വാങ്ങുക എന്നത് അത്ര വലിയ ഭാരമാകില്ല.വിവാഹത്തിനും പഠനത്തിനും ഉപയോഗിക്കാനായി മകൾക്ക് 20 വയസ്സാകുമ്പോൾ നിങ്ങളുടെ കയ്യിൽ 20 പവൻ സ്വർണ്ണം കരുതലായി ഉണ്ടാകും.
വിലക്കയറ്റത്തെ മെരുക്കുന്ന ആസ്തി ആയതിനാൽ, സ്വർണ്ണത്തിന്റെ മൂല്യം ഒരിക്കലും ഇടിയുന്നില്ല, അത് വർദ്ധിച്ചുകൊണ്ടേയിരിക്കും. പെൺമക്കൾക്ക് വേണ്ടി മാത്രമല്ല, ആൺ മക്കൾക്കായും ഇങ്ങനെ ഒരു വർഷത്തിൽ ഒരു പവൻ സ്വരു കൂട്ടാം വലിയ നിക്ഷേപങ്ങൾക്കായി കാത്തിരിക്കാതെ, ചെറിയ രീതിയിൽ തുടങ്ങുക എന്നതാണ് പ്രധാനം.
Content Highlights:
Planning for your daughter's future? Learn why investing in gold (Pavan) remains the safest silent investment in 2026. Tips on buying and securing gold assets.