ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്നും ആശുപത്രികള്‍ കൂടുതല്‍ കാശ് ഈടാക്കുമോ? യാഥാര്‍ഥ്യം പരിശോധിക്കാം

ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയകളോ ദീര്‍ഘകാല ചികിത്സയോ വരുമ്പോള്‍ ഇന്‍ഷുറന്‍സ് നിങ്ങളെ വലിയ സാമ്പത്തിക ബാധ്യതയില്‍നിന്ന് രക്ഷിക്കുന്നു

ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്നും ആശുപത്രികള്‍ കൂടുതല്‍ കാശ് ഈടാക്കുമോ? യാഥാര്‍ഥ്യം പരിശോധിക്കാം
dot image

ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആശുപത്രികള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നത് അല്‍പം കുഴപ്പിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാം. സാധാരണയായി മൂന്ന് തരത്തിലുള്ള നിരക്കുകളാണ് ഒരു ആശുപത്രിയില്‍ ഉണ്ടാകാറുള്ളത്.

ലിസ്റ്റ് പ്രൈസ്

ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഒരു ഉല്‍പന്നത്തിന്റെ പാക്കറ്റില്‍ കാണുന്ന എംആര്‍പി പോലെയാണിതെങ്കിലും, തുക എല്ലാവരും നല്‍കേണ്ടി വരാറില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള വിലപേശലിനും കരാറുകള്‍ക്കുമായി ആശുപത്രികള്‍ തയ്യാറാക്കുന്ന അടിസ്ഥാന വിലയാണിത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രത്യേക കരാറില്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടുന്നവരോ ആയ രോഗികള്‍ക്ക് പലപ്പോഴും ലിസ്റ്റ് പ്രൈസ് പ്രകാരമുള്ള ബില്ലാണ് ലഭിക്കാറുള്ളത്. എന്നാല്‍ പണം നേരിട്ട് നല്‍കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഈ തുകയില്‍നിന്ന് വലിയ ഇളവുകള്‍ സാധാരണയായി ലഭിക്കാറുണ്ട്.

ഇന്‍ഷുറന്‍സ് നിരക്ക്

ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള ചര്‍ച്ചയിലൂടെ മുന്‍കൂട്ടി നിശ്ചയിക്കുന്ന പ്രത്യേക ചികിത്സാ നിരക്കാണിത്. ആശുപത്രിയുടെ സാധാരണ നിരക്കിനേക്കാള്‍ കുറഞ്ഞ തുകയായിരിക്കും ഇത്. ഈ തുക മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രിക്ക് നല്‍കുകയുള്ളൂ. പോളിസി ഉള്ള രോഗികള്‍ക്ക് കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം ലഭിക്കുമെങ്കിലും, പോളിസിയിലെ നിബന്ധനകള്‍ അനുസരിച്ച് ഇതിന്റെ ഒരു നിശ്ചിത ശതമാനം രോഗിയും വഹിക്കേണ്ടി വരാം.

ക്യാഷ് ഡിസ്‌കൗണ്ട്

ഇന്‍ഷുറന്‍സ് ഉപയോഗിക്കാതെ ചികിത്സാ ചെലവ് നേരിട്ട് പണം നല്‍കി അടയ്ക്കുന്ന രോഗികള്‍ക്ക് ആശുപത്രികള്‍ നല്‍കുന്ന പ്രത്യേക ഇളവാണിത്. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള സങ്കീര്‍ണ ബില്ലിങ് നടപടികളും കാലതാമസവും ഒഴിവാക്കാന്‍ സാധിക്കുന്നതിനാലാണ് ആശുപത്രികള്‍ ഇത്തരത്തില്‍ കുറഞ്ഞ നിരക്ക് നല്‍കുന്നത്. പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ തുകയില്‍ ചികിത്സ തേടാന്‍ ഈ ഡിസ്‌കൗണ്ട് രോഗികളെ സഹായിക്കുന്നു.

കൈയില്‍ നിന്ന് പണം നല്‍കുന്നവര്‍ക്ക് ആശുപത്രികള്‍ പലപ്പോഴും 30 മുതല്‍ 50 ശതമാനം വരെ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല.പല രോഗികള്‍ക്കും ആശുപത്രികള്‍ ഡിസ്‌കൗണ്ട് നല്‍കാറുണ്ട് എന്ന കാര്യം അറിയാറില്ല. ബില്ലില്‍ ഇളവ് തരുമോ എന്ന് ചോദിച്ചാല്‍ പല ആശുപത്രികളും നേരിട്ട് പണമടക്കുന്ന രോഗികള്‍ക്ക് ഇളവ് നല്‍കും.

ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് തുക കൂടുമോ?

ചില സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് തുക കൂടുതലാകാറുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രിയുമായി ഒരു നിശ്ചിത തുക കരാര്‍ ഒപ്പിട്ടിട്ടുണ്ടാകും. ഉദാഹരണത്തിന്, ഒരു സ്‌കാനിങ്ങിന് ആശുപത്രിയുടെ സാധാരണ നിരക്ക് 5000 രൂപയാണെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍ പ്രകാരം അത് 7000 രൂപയായിരിക്കാം. ഇവിടെ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരാള്‍ക്ക് 5000 രൂപയ്ക്ക് ലഭിക്കുന്ന സേവനത്തിന് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് 7000 രൂപ ബില്ലില്‍ വരുന്നു.

ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കുള്ള ഗുണങ്ങള്‍

തുക കൂടുതലായി തോന്നിയാലും ഇന്‍ഷുറന്‍സ് ഉള്ളത് പലപ്പോഴും ലാഭകരമാണ്. ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയകളോ ദീര്‍ഘകാല ചികിത്സയോ വരുമ്പോള്‍ ഇന്‍ഷുറന്‍സ് നിങ്ങളെ വലിയ സാമ്പത്തിക ബാധ്യതയില്‍നിന്ന് രക്ഷിക്കുന്നു. ഒരു വര്‍ഷം നിങ്ങള്‍ പരമാവധി ചെലവാക്കേണ്ട തുകയ്ക്ക് ഒരു പരിധിയുണ്ടാകും. അത് കഴിഞ്ഞാല്‍ ബാക്കി മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കും.

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പണം ലഭിക്കാന്‍ ആശുപത്രികള്‍ക്ക് വലിയ പേപ്പര്‍ ജോലികളും ഭരണപരമായ ചിലവുകളും വരുന്നുണ്ട്. കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പലപ്പോഴും തുക നല്‍കാന്‍ മാസങ്ങള്‍ എടുക്കും. ഈ നഷ്ടം നികത്താനാണ് ഇന്‍ഷുറന്‍സ് ബില്ലുകളില്‍ പലപ്പോഴും തുക കൂട്ടി കാണിക്കുന്നത്. ചെറിയ ചികിത്സകള്‍ക്കോ ടെസ്റ്റുകള്‍ക്കോ ചിലപ്പോള്‍ ഇന്‍ഷുറന്‍സ് ഉപയോഗിക്കുന്നതിനേക്കാള്‍ ലാഭം നേരിട്ട് പണം നല്‍കുന്നതാകാം. എന്നാല്‍ വലിയ ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് തന്നെയാണ് സുരക്ഷിതം. ബില്ല് അടയ്ക്കുന്നതിന് മുന്‍പ് ആശുപത്രിയിലെ ക്യാഷ് ഡിസ്‌കൗണ്ട് എത്രയാണെന്ന് ചോദിച്ച് മനസിലാക്കുന്നത് നല്ലതാണ്.

Content Highlights: Do hospitals charge more from those with insurance? Let's check the reality.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us