വിമാന യാത്രയില്‍ പതിനായിരങ്ങള്‍ ലാഭിക്കണോ? ഇത് അറിയാതെ പോകരുത്

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കാര്‍ഡിലെ വെല്‍ക്കം ബോണസ് ആനുകൂല്യങ്ങള്‍ പരിശോധിക്കാന്‍ മറക്കരുത്

വിമാന യാത്രയില്‍ പതിനായിരങ്ങള്‍ ലാഭിക്കണോ? ഇത് അറിയാതെ പോകരുത്
dot image

വിമാനയാത്രയെന്നു കേള്‍ക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജും ലഗേജ് പരിധിയും ഓര്‍ത്ത് തലപുകയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കേട്ടോളൂ, ഓരോ യാത്രയിലും നിങ്ങള്‍ക്ക് അര്‍ഹമായ പല ആനുകൂല്യങ്ങളും നിങ്ങള്‍ അറിയാതെ പോകുന്നുണ്ട്. വെറുതെ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നതിലുപരി, ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ വിമാനത്താവളങ്ങളിലെ ലക്ഷ്വറി ലോഞ്ചുകള്‍ മുതല്‍ സൗജന്യ ടിക്കറ്റ് വരെ നിങ്ങളെ തേടിയെത്തും. വിനോദയാത്രകളും ബിസിനസ് യാത്രകളും ലാഭകരമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിയാം.

flight travel

ക്രെഡിറ്റ് കാര്‍ഡ്

മിക്കവരും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ്. എന്നാല്‍ എല്ലാ കാര്‍ഡുകളും ഒരുപോലെയല്ല. ചില പ്രത്യേക കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അധിക പോയിന്റുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ബുക്ക് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കാര്‍ഡിലെ വെല്‍ക്കം ബോണസ് ആനുകൂല്യങ്ങള്‍ പരിശോധിക്കാന്‍ മറക്കരുത്.

ലോഞ്ച് ആക്‌സസ്

വിമാനത്താവളങ്ങളിലെ വിഐപി ലോഞ്ചുകള്‍ സ്ഥിരം യാത്രക്കാര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തിരുത്തുക. സാധാരണ യാത്രക്കാര്‍ക്കും ചില പ്രത്യേക ബാങ്ക് പാര്‍ട്ണര്‍ഷിപ്പുകള്‍ വഴി ലോഞ്ചുകളില്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കും. കൂടാതെ ചെക്ക്-ഇന്‍ മുന്‍ഗണന, അധിക ലഗേജ് കൊണ്ടുപോകാനുള്ള അനുവാദം എന്നിവയും ഇത്തരം സഹകരണങ്ങള്‍ വഴി നേടിയെടുക്കാം.

ഇന്‍ഷുറന്‍സ് സുരക്ഷ മറക്കരുത്

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ അല്ലെങ്കില്‍ ലഗേജ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും? മിക്ക പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളും ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഇത് യാത്രക്കാരുടെ അവകാശമാണ്. ഇന്‍ഷുറന്‍സ് എന്ന സുരക്ഷാ കവചം കൃത്യമായി ഉപയോഗപ്പെടുത്തണം.

boarding

റിവാര്‍ഡ് പോയിന്റുകള്‍

കൈവശമുള്ള റിവാര്‍ഡ് പോയിന്റുകള്‍ ഒന്നിച്ച് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. സീറ്റ് ലഭ്യമല്ലാത്ത അവസ്ഥയോ മറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ തന്നെ യാത്രക്കാര്‍ക്ക് ഈ പോയിന്റുകള്‍ പണത്തിന് പകരമായി ഉപയോഗിക്കാം. യാത്രകള്‍ വെറും യാത്രകളല്ല, മുന്‍കൂട്ടി ഒരുങ്ങിയാല്‍ ലാഭകരമായ നിക്ഷേപങ്ങള്‍ ആക്കി മാറ്റം. ഹോട്ടല്‍ ബുക്കിങ്, ടാക്‌സി സര്‍വീസ് തുടങ്ങിയവയുമായുള്ള വിമാനക്കമ്പനികളുടെ സഹകരണം വഴി ഓരോ ഘട്ടത്തിലും പോയിന്റുകള്‍ നേടാം. ചുരുക്കത്തില്‍, കൂടുതല്‍ യാത്രകള്‍ ചെയ്താലും ബുദ്ധിപൂര്‍വ്വം യാത്ര പോകാന്‍ പഠിക്കുകയെന്നത് പ്രധാനമാണ്.

Content Highlights: Unlock hidden travel perks on your flights—from airport lounge access to free tickets—by flying smarter and making the most of airline benefits

dot image
To advertise here,contact us
dot image