സ്വർണവിലയിലെ കുതിപ്പിന് ബ്രേക്ക്; ഒറ്റയടിക്ക് 1,360 രൂപ കുറഞ്ഞു

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. 3400 രൂപയോളമാണ് 48 മണിക്കൂറിനിടെ വർധിച്ചത്

സ്വർണവിലയിലെ കുതിപ്പിന് ബ്രേക്ക്; ഒറ്റയടിക്ക് 1,360  രൂപ കുറഞ്ഞു
dot image

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയുടെ കുറവോടെ 14,190 രൂപയായി വില. ഒരു പവന് 1,360 രൂപയുടെ കുറവോടെ 1,13,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. 3400 രൂപയോളമാണ് 48 മണിക്കൂറിറിനിടെ വർധിച്ചത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പുതിയ സൂചനകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

യു.എസ്. ഫെഡറൽ റിസർവിന്റെ അടുത്ത പലിശനിരക്ക് തീരുമാനത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള നോൺ-ഫാം പേറോൾസ് തൊഴിൽ റിപ്പോർട്ട് പുറത്തുവരാനിരിക്കുകയാണ്. തൊഴിൽ വിപണിയിൽ ദുർബലത പ്രകടമായാൽ ഫെഡറൽ റിസർവ് കടുത്ത പലിശനയം തുടരാനുള്ള സാധ്യത കുറയുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് പിന്തുണ നൽകുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

  • സെപ്റ്റംബർ 5- 1,13,520 രൂപ
  • സെപ്റ്റംബർ 4- 1,14,880 രൂപ
  • സെപ്റ്റംബർ 3- 1,13,920 രൂപ
  • സെപ്റ്റംബർ 2- 1,11,480 രൂപ
  • സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ
  • ഓഗസ്റ്റ് 31- 1,14,960 രൂപ
  • ഓഗസ്റ്റ് 30- 1,16,040 രൂപ
  • ഓ​ഗസ്റ്റ് 29- 1,16,040 രൂപ
  • ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ
  • ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ

Content Highlights: Gold Price Takes a Breather After Two-Day Surge; Kerala Gold Rates Fall ₹1,360 Per Sovereign to ₹1,13,520

dot image
To advertise here,contact us
dot image