ആളിപ്പടർന്ന് എണ്ണ വില; 15 ദിവസത്തിനുള്ളിൽ ക്രൂഡ് വിലയിലുണ്ടായത് 40 ശതമാനത്തിലധികം വർധന

ഫെബ്രുവരി 27‑ന് അന്താരാഷ്ട്ര എണ്ണ വിപണിയിൽ ക്രൂഡ് ഓയിൽ വില ഏകദേശം ഒരു ബാരലിന്  73 ഡോളറിലേക്ക് എത്തിയിരുന്നു

ആളിപ്പടർന്ന് എണ്ണ വില; 15 ദിവസത്തിനുള്ളിൽ ക്രൂഡ് വിലയിലുണ്ടായത്  40 ശതമാനത്തിലധികം വർധന
dot image

15 ദിവസത്തിനുള്ളിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ രേഖപ്പെടുത്തിയത് 40%‑ലധികം ഉയർച്ച. പശ്ചിമേഷ്യൻ യുദ്ധം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണ പാതയെ തടസ്സപ്പെടുത്തിയത് ആഗോള ഊർജ്ജ വിപണികളെ ബാധിച്ചു.

യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ക്രൂഡ് വില എങ്ങനെ?

ഫെബ്രുവരി 27‑ന് അന്താരാഷ്ട്ര എണ്ണ വിപണിയിൽ ക്രൂഡ് ഓയിൽ വില ഏകദേശം ഒരു ബാരലിന്  73 ഡോളറിലേക്ക് എത്തിയിരുന്നു.
സംഘർഷം ശക്തമായതോടെയാണ് വിലയിൽ വലിയ കുതിപ്പ് കണ്ടത്. ഇതിനു പിന്നാലെ ഇന്ന് വില ഏകദേശം 103 ഡോളർ വരെയും ഉയർന്നു, ഇത് ഏകദേശം 40%‑ലധികം മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

CRUDE OIL

അന്താരാഷ്ട്ര വിപണിയിലെ പ്രതികരണം

ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ശക്തമായ മുന്നേറ്റം പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ വിതരണത്തിന് എത്രമാത്രം ആശങ്കകൾ സൃഷ്ടിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ്. ഹോർമുസ് കടലിടുക്ക് എന്ന മുഖ്യ എണ്ണ പാത സംഘർഷത്തിന്റെ കേന്ദ്രത്തിലാണ്, ഇത് ആഗോള എണ്ണ വിനിമയത്തെ നേരിട്ട് ബാധിക്കും . ഈ കാരണം കൊണ്ട് തന്നെ വിപണികളിൽ വിലയും ആളിപ്പടർന്നു.പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതോടെ ആഗോള ഊർജ്ജ വിപണികളിലും, പ്രത്യേകിച്ച് ക്രൂഡ് ഓയിൽ വിലയിൽ അല്പം പോലും മയപ്പെട്ടിട്ടില്ല.

CRUDE OIL

അയവില്ലാതെ തുടരുന്ന പ്രതിസന്ധി വരും ദിവസങ്ങളിലും കനത്താൽ ആഗോള, ആഭ്യന്തര വിപണികൾക്ക് വലിയ സമ്മർദ്ദമാകുമെന്നാണ് വിദഗ്‌ദ്ധർ നൽകുന്ന മുന്നറിയിപ്പ്.അതേസമയം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ വില വർധിപ്പിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Contente highlights : Crude oil prices surge over 40% in 15 days since US-Israel-Iran conflict began

dot image
To advertise here,contact us
dot image