Top

'ഇതുവരെ ഞാൻ എന്റെ ആദ്യ ഭാര്യയെ കണ്ടിട്ടില്ല'; തന്റെ ബംഗ്ലാവ് ഗേറ്റിനെ വിവാഹം കഴിച്ച ആരാധികയെ കുറിച്ച് രൺബീർ കപൂർ

'ഗേറ്റിൽ ടീക്കയും പൂക്കളും ഇട്ടു പൂജ നടത്തി. തുടർന്ന് ഗേറ്റിനെ വിവാഹം കഴിക്കുകയായിരുന്നു'

26 Jun 2022 5:48 AM GMT
ഫിൽമി റിപ്പോർട്ടർ

ഇതുവരെ ഞാൻ എന്റെ ആദ്യ ഭാര്യയെ കണ്ടിട്ടില്ല; തന്റെ ബംഗ്ലാവ് ഗേറ്റിനെ വിവാഹം കഴിച്ച ആരാധികയെ കുറിച്ച് രൺബീർ കപൂർ
X

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധികമാരുള്ള താരമാണ് രൺബീർ കപൂർ. രൺബീറിന് ആരാധകമാരിൽ നിന്ന് വന്ന വിവാഹ അഭ്യർത്ഥനകളുടെ കഥയും നിരവധിയാണ്. ഇപ്പോഴിതാ തന്നെ ആദ്യം വിവാഹം ചെയ്ത ഒരു ആരാധികയെ കുറിച്ച് തുറന്നു പറയുകയാണ് താരം. പക്ഷെ വിവാഹം ചെയ്തത് രൺബീറിനെ അല്ല പകരം തന്റെ ബംഗ്ലാവ് ഗേറ്റിനെ ആണെന്ന് മാത്രം.

രൺബീർ ഇരട്ടവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ശംശേര'യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരിക്കൽ പൂജാരിക്കൊപ്പം ഒരു പെൺകുട്ടി ബംഗ്ലാവിൽ എത്തി, ഗേറ്റിൽ ടീക്കയും പൂക്കളും ഇട്ടു പൂജ നടത്തി. തുടർന്ന് ഗേറ്റിനെ വിവാഹം കഴിക്കുകയായിരുന്നു. എന്റെ ആദ്യ ഭാര്യയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഒരു കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നും രൺബീർ കപൂർ തമാശ രൂപേണ പറഞ്ഞു.

ഏപ്രിൽ 14നാണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച 'ബ്രഹ്മാസ്ത്ര'യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ' സെപ്തംബര്‍ 9നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്കാണ്.

Story highlights: 'yet to meet my first wife'; Ranbir Kapoor Remembering a female fan marrying his bungalow gate

Next Story