Top

'സിനിമ മേഖലയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല'; ബോളിവുഡിലെ വേതന വ്യത്യാസത്തെ കുറിച്ച് തപ്‌സി പന്നു

'സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾക്ക് തിയറ്ററുകളിൽ വേണ്ട സ്വീകാര്യത ലഭിക്കുന്നില്ല'

4 July 2022 6:56 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമ മേഖലയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; ബോളിവുഡിലെ വേതന വ്യത്യാസത്തെ കുറിച്ച് തപ്‌സി പന്നു
X

സിനിമ മേഖലയിൽ വേതന വ്യത്യാസം കാണിക്കുന്നത് നിർമ്മാതാക്കളുടെയോ ഇൻഡസ്ട്രിയുടെയോ തെറ്റല്ല എന്ന് ബോളിവുഡ് താരം തപ്‌സി പന്നു. നിർമ്മാതാക്കൾ വേതനം കൂടുതൽ നൽകാത്തത് കൊണ്ട് മാത്രമല്ല ഈ പ്രതിസന്ധി ഉണ്ടാകുന്നത് മറിച്ച്, സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ സമൂഹം വേണ്ട രീതിയിൽ പിന്തുണയ്ക്കാത്തതുകൊണ്ടുമാണ് എന്ന് തപ്‍സി പറയുന്നു. ബോളിവുഡ് സിനിമയിലെ വേതന വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾക്ക് തിയറ്ററുകളിൽ വേണ്ട സ്വീകാര്യത ലഭിക്കുന്നില്ല. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് മികച്ച നിരൂപണം ലഭിച്ചാൽ മാത്രമാണ് അത്തരം സിനിമകൾ പ്രേക്ഷർ തിയേറ്ററിൽ പോയി കാണുന്നുള്ളൂ. എന്നാൽ ഒരു സൂപ്പർ ഹീറോ ചിത്രമാണെങ്കിൽ പ്രീ ബുക്കിംഗ് കൊണ്ട് റിലീസിന് മുന്നേ തന്നെ ചിത്രം ഹിറ്റ് ആയി മാറുന്നു എന്ന് തപ്‍സി അഭിപ്രായപ്പെടുന്നു.

ഇക്കാര്യത്തിൽ സിനിമ മേഖലയെ കുറ്റപ്പെടുത്തുന്നത് നിർത്തൂ, പ്രേക്ഷകർ സിനിമയ്ക്ക് നൽകുന്ന പിന്തുണയും സംഭാവനയും പോലെ ഇരിക്കും വേതനത്തിൽ വരുന്ന വ്യത്യാസവും. 'ബദ്‌ല', 'പിങ്ക്' എന്നീ സിനിമകളുടെ വിജയത്തെക്കുറിച്ചും താരം സംസാരിച്ചു. ഒരു വലിയ ഓപ്പണർ സിനിമ ഉണ്ടാകണമെങ്കിൽ, അതിൽ ഒരു വലിയ നായകന്റെ സാന്നിധ്യമുണ്ടായിരിക്കണം. ഒരു വലിയ ചലച്ചിത്ര നിർമ്മാതാവ് ഒരു സിനിമയെ പിന്തുണയ്ക്കുന്നത് 'ഒരു വലിയ ഓപ്പണറി'നുള്ള മറ്റൊരു മാനദണ്ഡം കൂടിയാണ്. താരം കൂട്ടിച്ചേർത്തു.

Story highlights: 'There is no point in blaming the film industry alone'; Taapsee Pannu on the pay disparity in Bollywood

Next Story