ഒമാൻ ബർക്കയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു

പരിക്കേറ്റയാൾ ചികിത്സയിൽ

dot image

മസ്ക്കറ്റ്: ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു . ബർക്കയിലാണ് സംഭവം.

പരിക്കേറ്റയാളെ ചികിത്സയ്ക്ക് വിധേയമാക്കി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

dot image
To advertise here,contact us
dot image