ഗള്‍ഫ് ജീവിതം അടിപൊളിയാക്കണോ.. ഇങ്ങോട്ട് പോരേ എന്ന് ഒമാന്‍!

ദുബൈയില്‍ നിന്നും ദോഹയില്‍ നിന്നും വ്യത്യസ്തമായാണ് ഒമാന്‍ വികസന പദ്ധതികളെ സമീപിക്കുന്നത്.

dot image

ഗള്‍ഫ് രാജ്യങ്ങളെടുത്താല്‍ എല്ലായിടത്തമുണ്ടാകും മലയാളികള്‍. യുഎഇയും ഖത്തറും കുവൈറ്റുമെല്ലാം മലയാളികളുള്ളിടങ്ങള്‍ തന്നെ. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട മറ്റൊരിടം ഒമാനാണ്. ഈ ഒമാനാണ് ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അല്ലെങ്കില്‍ ജിസിസിയിലെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമായി ഒമാനെ തിരഞ്ഞെടുത്തിരിക്കുന്നത്

കോസ്റ്റ് ഒഫ് ലിവിംഗ് ഡാറ്റ പ്ലാറ്റ്‌ഫോമായ നമ്പിയോ ആണ്. നമ്പിയോ പുറത്തുവിട്ട ജീവിതച്ചെലവ് ഇന്‍ഡെക്സില്‍ ബജറ്റ് ഫ്രണ്ട്‌ലി ലൈഫ്‌സ്റ്റൈലാണ് ഒമാനില്‍ ജീവിക്കുന്നവര്‍ക്ക് ഉള്ളതെന്നാണ് പറയുന്നത്.

ഒമാന്റെ ഐഡന്റിറ്റി തന്നെ രൂപീകരിക്കപ്പെട്ടത് കടല്‍ വഴിയാണ്. 17 - 18 നൂറ്റാണ്ടുകളില്‍ മസ്‌കറ്റായിരുന്നു മാരിടൈം തലസ്ഥാനം. ഈസ്റ്റ് ആഫ്രിക്ക, ഇന്ത്യന്‍ മഹാസമുദ്രം എന്നീ വാണിജ്യ യാത്രാമാര്‍ഗങ്ങളില്‍ ഒമാന്റെ കപ്പലുകളാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. ആഫ്രിക്കന്‍ തീരങ്ങളിലേക്ക് നീണ്ടു കിടന്ന ഒമാന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യം ഇന്നും ഭാഷയിലും ആഹാരത്തിലും വാസ്തുവിദ്യയിലുമൊക്കെ കാണാന്‍ കഴിയും.

സമ്പന്നമായ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, പെട്ടെന്ന് ആധുനികവത്കരണത്തിലേക്ക് എത്താന്‍ ഒമാന്‍ ശ്രമിച്ചിരുന്നില്ല. സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദ് 1970ല്‍ അധികാരത്തിലെത്തിയ ശേഷമാണ് ഒമാനില്‍ പെട്ടെന്ന് മാറ്റങ്ങളുണ്ടായി തുടങ്ങിയത്. ഒറ്റപ്പെട്ട മരുഭൂമിയായി കിടന്ന ഒമാനില്‍ സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശക്തമായ അടിസ്ഥാന സൗകര്യ ശൃംഖലകള്‍ എന്നിവ ഉണ്ടായി.

ദുബൈയിലും ദോഹയിലും കാണുന്ന അധികരിച്ച നഗരവത്കരണത്തെ ഒഴിവാക്കിയാണ് ഒമാന്‍ മാറി തുടങ്ങിയത്. ഇന്ന് സുല്‍ത്താന്‍ ഹയ്ത്തം ബിന്‍ താരിഖിന്റെ നേതൃത്വത്തില്‍ 2040 വരെയുള്ള പദ്ധതികളാണ് ഒമാനില്‍ നടപ്പിലാക്കുന്നത്. സംസ്‌കാരിക ആധികാരികതയെ മുറുകെ പിടിച്ചു കൊണ്ട് സാമ്പത്തികമായി വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമാനിലെ ജീവിതരീതിയെ കൂടുതല്‍ ശാന്തവും സമ്മര്‍ദം കുറഞ്ഞതുമാക്കി മാറ്റുന്നത്.

ഒമാനിലെ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ചെലവ് എന്ന് പറയുന്നത് 1,004.7 ഒമാനി റിയാലാണ്. അതായത് 2,611.54 യുഎസ് ഡോളര്‍, ദിര്‍ഹത്തിലാകുമ്പോള്‍ അത് 9,597ാണ്. യുഎഇയെക്കാള്‍ 26.5 ശതമാനം കുറവാണ് ഒമാനിലെ ജീവിതച്ചെലവ്. വാടകയെന്നത് 71.7 ശതമാനം കുറവുമാണ്. ഒമാന് പിറകേ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് കുറവുള്ളത് ബഹറിനിലാണ്. പിന്നാലെ കുവൈറ്റ്, ഖത്തര്‍, സൗദി.. ഏറ്റവും ഒടുവിലാണ് യുഎഇ. ഒരുമാസം ദുബൈയിലെ കുടുംബങ്ങള്‍ ചിലവഴിക്കുന്നത് ഏകദേശം 14, 765 ദിര്‍ഹമാണ്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ആകുമ്പോള്‍ അത് 4,242.5. ലേക്ക് എത്തുന്നു. ഇതുമായി താരതമ്യം ചെയ്യുന്ന സമയത്താണ് ഒമാനിലെ ജീവിതച്ചെലവിലെ കുറവ് ശ്രദ്ധേയമാകുന്നത്.

Content Highlights: cost of living database numbeo says among gulf countries oman is affordable to live

dot image
To advertise here,contact us
dot image