Top

'ദൃശ്യം 2' ഹിന്ദി പതിപ്പിന്റെ ചിത്രീകരണം അവസാന ഘട്ടത്തിൽ; ടീം ഹൈദരാബാദിലേക്ക്

ഗോവയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് മുംബയിൽ അഞ്ച് ദിവസത്തെ ഷൂട്ടിങ്ങും നടന്നിരുന്നു

30 May 2022 6:15 AM GMT
ഫിൽമി റിപ്പോർട്ടർ

ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം അവസാന ഘട്ടത്തിൽ; ടീം ഹൈദരാബാദിലേക്ക്
X

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ദൃശ്യം 2'ന്റെ ഹിന്ദി പതിപ്പിന് ബോളിവുഡിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അജയ് ദേവ്ഗൺ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഹൈദരാബാദിൽ അടുത്ത ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഗോവയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് മുംബൈയിൽ അഞ്ച് ദിവസത്തെ ഷൂട്ടും നടന്നു. തബു, ശ്രിയ ശരണ്‍, ഇഷ്ത ദത്ത എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിഷിഷേക് പതക് ആണ് സംവിധാനം. ആദ്യ ഭാഗത്തിലെ സംഭവം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ കാണിക്കുന്നത്.

ആദ്യ ഭാഗം സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് 2020 ഓഗസ്റ്റിൽ അസുഖത്തെ തുടർന്ന് അന്തരിച്ചു. തുടർന്നാണ് ആ സ്ഥാനം ഏറ്റെടുത്തുകൊണ്ട് അഭിഷേക് പതക് എത്തുന്നത്. അഭിഷേകിന്റെ സംവിധാന കാഴ്ചപ്പാടിൽ തനിക്ക് വിശ്വാസമുണ്ടെന്ന് അജയ് ദേവ്ഗൺ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'ദൃശ്യം' തെലുങ്ക്, കന്നഡ ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. കന്നഡയില്‍ രവി ചന്ദ്രനാണ് മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രമായി മലയാളി താരം നവ്യ നായരാണ് എത്തുക. പ്രഭുവാണ് സിദ്ദിഖിന്റെ വേഷത്തിലെത്തുക. ഐജിയുടെ വേഷം ആശ ശരത് തന്നെയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ദൃശ്യ' ത്തിൽ അഭിനയിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. ദൃശ്യം 2 തെലുങ്ക് പതിപ്പ് സംവിധാനം ചെയ്തത് ജീത്തു ജോസഫ് തന്നെയാണ്. വെങ്കിടേഷാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Story highlights: shooting of the 'Drishyam 2' hindi remake is in the final stage; Team to Hyderabad

Next Story