Top

റീമേക്ക് ഈ വർഷം തന്നെ; ഷാഹിദ് കപൂർ അഭിനയിക്കുക 'സല്യൂട്ടിലോ' 'മുംബൈ പൊലീസിലോ'?

ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ ആണെന്നും ഉടൻ ചിത്രീകരണം ആരംഭിക്കും എന്നുമാണ് റിപ്പോർട്ടുകൾ.

7 Aug 2022 4:09 PM GMT
ഫിൽമി റിപ്പോർട്ടർ

റീമേക്ക് ഈ വർഷം തന്നെ; ഷാഹിദ് കപൂർ അഭിനയിക്കുക സല്യൂട്ടിലോ മുംബൈ പൊലീസിലോ?
X

ബോളിവുഡിൽ റീമേക്ക് ട്രെൻ്റ് തുടരുകയാണ്. ഇതിനോടകം തന്നെ രണ്ട് തെന്നിന്ത്യൻ റീമേക്കുകളിൽ അഭിനയിച്ച നടൻ ആണ് ഷാഹിദ് കപൂർ. 'കബീർ സിംഗ്', 'ജേഴ്സി' എന്നീ ചിത്രങ്ങളിൽ ആണ് നടൻ വേഷമിട്ടത്. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ രണ്ട് മലയാള ചിത്രങ്ങളുടെ റീമേക്കുകൾക്കൊപ്പമാണ് ഷാഹിദിന്റെ പേര് ഇപ്പോൾ ബോളിവുഡിൽ പറഞ്ഞുകേൾക്കുന്നത്.

റോഷൻ ആൻഡ്രൂസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മുംബൈ പൊലീസ്', 'സല്യൂട്ട്' എന്നീ ചിത്രങ്ങൾ ആണ് ബോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യുന്നത്. ഷാഹിദ് കപൂർ സല്യൂട്ടിനായി റോഷൻ ആൻഡ്രൂസുമായി ചർച്ച നടത്തുന്നതായ വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ഷാഹിദ് കപൂർ മുംബൈ പോലീസിനായുള്ള ചർച്ചകളിലാണ് എന്ന തരത്തിൽ ആണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2013ൽ ആയിരുന്നു മലയാള സിനിമയിൽ അതുവരെ ചർച്ച ചെയ്യാത്ത വിഷയം കൈകാര്യം ചെയ്ത് 'മുംബൈ പൊലീസ്' എത്തിയത്. 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് 'സല്യൂട്ട്'. രണ്ടും പൊലീസ് ചിത്രങ്ങൾ ആയിരുന്നു. പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഷാഹിദ് കപൂർ ആണ് മുംബൈ പൊലീസിലെ പൃഥ്വിരാജ് സുകുമാരൻ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക. സിദ്ധാർത്ഥ് റോയ് കപൂർ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ കൈകാര്യം ചെയ്യും. ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ ആണെന്നും ഉടൻ ചിത്രീകരണം ആരംഭിക്കും എന്നുമാണ് പിങ്ക് വില്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

Story highlights: Shahid Kapoor to star in the Hindi remake of Prithviraj's Mumbai Police

Next Story