ക്യാപ്റ്റൻ മാർവലായി പ്രിയങ്ക, തോർ രൺവീർ; റൂസോ ബ്രദേഴ്സ് തെരഞ്ഞെടുത്ത ഇന്ത്യൻ താരങ്ങൾ ഇവർ
'ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്, അതേപോലെ പ്രിയങ്കയുടെ വലിയ ആരാധകരുമാണ്'
30 July 2022 5:36 AM GMT
ഫിൽമി റിപ്പോർട്ടർ

മാർവൽ സിനിമാറ്റിക് യൂണിവേഴിന്റെ സിനിമകളിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് റൂസോ ബ്രദേഴ്സ്. ഇപ്പോഴിതാ മാർവലിന്റെ സൂപ്പർഹീറോ കഥാപാത്രങ്ങൾക്കായി ഏത് ഇന്ത്യൻ താരങ്ങളെയാകും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് റൂസോ സഹോദരന്മാരുടെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ക്യാപ്റ്റൻ മാർവൽ എന്ന കഥാപാത്രത്തിലേക്ക് പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ എന്നീ താരങ്ങളിൽ ആരെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് പ്രിയങ്ക എന്നാണ് അവരുടെ മറുപടി. 'ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്, അതേപോലെ പ്രിയങ്കയുടെ വലിയ ആരാധകരുമാണ്. കൂടാതെ പ്രിയങ്കയ്ക്കൊപ്പം ഞങ്ങൾ ഒരു സീരീസ് ചെയ്യുന്നുണ്ട്' റൂസോ ബ്രദേഴ്സ് പറഞ്ഞു. ഹൃതിക് റോഷൻ, രൺവീർ സിംഗ് എന്നിവരിൽ നിന്നും തോർ ആകാൻ രൺവീറിനേയാണ് റൂസോ സഹോദരന്മാർ തെരഞ്ഞെടുത്തത്.
നിലവിൽ 'ദി ഗ്രേ മാൻ' എന്ന സിനിമയാണ് റൂസോ ബ്രദേഴ്സിന്റെതായി ഒടുവിൽ റിലീസ് ചെയ്തത്. ധനുഷ്, ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജൂലൈ 22നായിരുന്നു നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് നിർമ്മിച്ച ഏറ്റവും ചെലവേറിയ സിനിമയുമാണിത്.
story highlights: russo brothers chose priyanka chopra as captain marvel and ranveer singh as thor