Top

'ബ്രഹ്മാണ്ഡ സിനിമകൾക്കല്ലാതെ ഏത് പടം കാണാനാണ് തിയേറ്ററിൽ ആളുള്ളത്?, ജനങ്ങളുടെ പോക്കറ്റും കാലിയാണ്'; അനുരാ​ഗ് കശ്യപ്

'രാജമൗലിയുടെ 'ബാഹുബലി', 'കെജിഎഫ്' എന്നിവയ്‌ക്ക് ശേഷം അത്തരം സിനിമകൾ അല്ലെങ്കിൽ രാണ്ടാം ഭാഗങ്ങൾ കാത്തിരിക്കുന്നതിനാൽ, ഈ സിനിമയ്ക്കായി മാത്രം തിയേറ്ററിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ'

17 Aug 2022 5:34 AM GMT
ഫിൽമി റിപ്പോർട്ടർ

ബ്രഹ്മാണ്ഡ സിനിമകൾക്കല്ലാതെ ഏത് പടം കാണാനാണ് തിയേറ്ററിൽ ആളുള്ളത്?, ജനങ്ങളുടെ പോക്കറ്റും കാലിയാണ്; അനുരാ​ഗ് കശ്യപ്
X

ജനങ്ങളുടെ പോക്കറ്റ് കാലിയാണ്. ആതുകൊണ്ടാണ് അവർ തിയേറ്ററുകളിൽ പോയി സിനിമ കാണാത്തതെന്ന് നടനും സംവിധായകനുമായ അനുരാ​ഗ് കശ്യപ്. കൊടുക്കുന്ന പൈസ മുതലാകുമെന്നുറപ്പുണ്ടെങ്കിൽ മാത്രമേ അവർ സിനിമ കാണാൻ തയാറാകൂ. ഒരഭിമുഖത്തലാണ് താരം സിനിമ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്. ബോളിവുഡ് ചിത്രങ്ങൾക്ക് ഒരു വലിയ ജനക്കൂട്ടത്തെ തിയേറ്ററിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല. സിനിമകളും അതിനനുസരിച്ച് പ്രവർത്തിക്കുന്നില്ല. മറ്റു ഭാഷാസിനിമകളും അങ്ങനെയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തിറങ്ങിയ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളുടെ പേര് പറയാമോ എന്നും അദ്ദേഹം അഭിമുഖത്തിനിടെ അവതാരകനോട് ചോദിച്ചു.

'എല്ലാവരും അവർ കഴിക്കുന്ന ഭക്ഷണത്തിന് വരെ ജിഎസ്ടി നൽകുന്നവരാണ്. സോഷ്യൽ മീഡിയയിലും വാർത്തയിലും ഉള്ള എല്ലാ സിനിമ ബഹിഷ്‌കരണ പ്രവണതകളും അവരുടെ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് വ്യതിചലനമുണ്ടാക്കുന്നു. രാജമൗലിയുടെ 'ബാഹുബലി', 'കെജിഎഫ്' എന്നിവയ്‌ക്ക് ശേഷം അത്തരം സിനിമകൾ അല്ലെങ്കിൽ രാണ്ടാം ഭാഗങ്ങൾ കാത്തിരിക്കുന്നതിനാൽ, ഈ സിനിമയ്ക്കായി മാത്രം തിയേറ്ററിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ.

'കാർത്തിക് ആര്യൻ നായകനായ 'ബൂല്‍ ബുലയ്യ 2' ഒരു സീക്വൽ ആയതുകെണ്ട് പ്രേക്ഷകർ ആ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. അതിനാൽ ആ ചിത്രം വിജയിച്ചു. സഞ്ജയ് ലീല ബൻസാലിയുടെ 'ഗം​​ഗുഭായ് കത്തിയാവാഡി' ബോക്സ് ഓഫീസിൽ വർക്കാകാൻ കാരണം സിനിമയ്ക്ക് പിന്നിലുണ്ടായ മൗത്ത് പബ്ലിസിറ്റിയാണ്. ജനങ്ങളുടെ പോക്കറ്റിൽ ആവശ്യത്തിന് പണമില്ല, ജനങ്ങൾ ഇപ്പോൾ സംസാരിക്കേണ്ടത് രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്ന അപകടകരമായ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചാണ്. ആരും അതേകുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും ബോളിവുഡ് സിനിമകളെ വിമർശിക്കുന്നതിന്റെയും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതിന്റെയും തിരക്കിലാണ്.' താരം കൂട്ടിച്ചേർത്തു.

Story highlights: People do not have too much money in their pockets says Anurag Kashyap

Next Story