Top

സൽമാൻ ഖാന്റെ ഫാംഹൗസിൽ സിനിമാ താരങ്ങളുടെ മൃതദേഹമെന്ന് അയൽക്കാരൻ; മറുപടിയുമായി താരം

സൽമാന്റെ അഭിഭാഷകൻ പ്രദീപ് ഗാന്ധി വ്യാഴാഴ്ച കോടതിക്ക് മുന്നിൽ കേതൻ കക്കാടിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിച്ചിരുന്നു

23 Jan 2022 5:28 AM GMT
ഫിൽമി റിപ്പോർട്ടർ

സൽമാൻ ഖാന്റെ ഫാംഹൗസിൽ സിനിമാ താരങ്ങളുടെ മൃതദേഹമെന്ന് അയൽക്കാരൻ; മറുപടിയുമായി താരം
X

സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസിൽ സിനിമാ താരങ്ങളുടെ മൃതദേഹങ്ങൾ ഉണ്ടെന്ന് അയൽവാസി. ഫാം ഹൗസിന് സമീപം പുരയിടത്തിൽ സിനിമ താരങ്ങളുടെ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്ന് അയൽവാസിയായ കേതൻ കക്കാട് ഒരഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. ലൈവ് ലോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ തന്റെ പ്രശസ്തി കളങ്കപ്പെടുത്തിയെന്ന കേസിലെ ഏറ്റവും പുതിയ വാദം കേട്ടിരുന്നു. ഈ ആരോപണങ്ങളോട് സൽമാൻ തന്റെ അഭിഭാഷകൻ മുഖേനയാണ് പ്രതികരിച്ചത്.

സൽമാന്റെ അഭിഭാഷകൻ പ്രദീപ് ഗാന്ധി വ്യാഴാഴ്ച കോടതിക്ക് മുന്നിൽ കേതൻ കക്കാടിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിച്ചിരുന്നു. കേതൻ അനാവശ്യമായി നടന്റെ മതപരമായ വ്യക്തിത്വത്തെ തർക്കത്തിലേക്ക് വലിച്ചിഴച്ചുവെന്നും നടനെതിരെ കുട്ടിക്കടത്ത് ആരോപണങ്ങൾ ഉന്നയിച്ചെന്നും സിനിമാതാരങ്ങളുടെ മൃതദേഹം തന്റെ ഫാം ഹൗസിൽ അടക്കം ചെയ്തിട്ടുണ്ടെന്നും ഗാന്ധി പറയുന്നു.

"ശരിയായ തെളിവില്ലാത്ത ഈ ആരോപണങ്ങളെല്ലാം പ്രതിയുടെ ഭാവനാ സൃഷ്ടിയാണ്. ഒരു സ്വത്ത് തർക്കത്തിൽ, നിങ്ങൾ എന്തിനാണ് എന്റെ വ്യക്തിപരമായ പ്രശസ്തി കളങ്കപ്പെടുത്തുന്നത്? നിങ്ങൾ എന്തിനാണ് മതം കൊണ്ടുവരുന്നത്? എന്റെ അമ്മ ഹിന്ദുവാണ്, അച്ഛൻ മുസ്ലീമാണ്, എന്റെ സഹോദരങ്ങൾ ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചത്. ഞങ്ങൾ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു" എന്നും സൽമാൻ ഖാൻ അഭിഭാഷകൻ മുഖേന പറഞ്ഞു.

സൽമാന്റെ പരാതിയിൽ അഭിമുഖത്തിന്റെ ഭാഗമായ മറ്റ് രണ്ട് പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കക്കാട് തന്റെ പൻവേൽ ഫാം ഹൗസിനോട് ചേർന്ന് ഒരു സ്ഥലം വാങ്ങാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അധികൃതർ ഇടപാട് റദ്ദാക്കിയെന്നും സൽമാൻ കേസിൽ കോടതിയോട് അവകാശപ്പെട്ടിരുന്നു. ഇടപാട് റദ്ദാക്കിയതിന് സൽമാനെതിരെ കക്കാടും ആരോപണം ഉന്നയിച്ചു.

Next Story