'വൈ ഐ കിൽഡ് ഗാന്ധി' ചിത്രം നിരോധിക്കണമെന്നാവിശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
''മഹാത്മാഗാന്ധിയുടെ ഘാതകനായ നഥൂറാം വിനായക് ഗോഡ്സെയെ നായകക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല''
23 Jan 2022 2:05 PM GMT
ഫിൽമി റിപ്പോർട്ടർ

ജനുവരി 30ന് ഒടിടിയിൽ റിലീസിനൊരുങ്ങുന്ന ചിത്രം 'വൈ ഐ കിൽഡ് ഗാന്ധി' പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോൺഗ്രസ് നേതാക്കൾ കത്തയച്ചു. മഹാത്മാഗാന്ധിയുടെ ഘാതകനായ നഥൂറാം വിനായക് ഗോഡ്സെയെ നായകക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ നാനാ പടോലെ പറഞ്ഞത്. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നും പടോലെ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും രംഗത്തെത്തി. നാഥുറാം ഗോഡ്സെയെ മഹത്വവൽക്കരിക്കുന്ന ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇവർ കത്തയച്ചതായും അറിയിച്ചു.
ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടുകയും വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച ചിത്രമായിരുന്നു 'വൈ ഐ കിൽഡ് ഗാന്ധി'. എൻസിപി നേതാവും നടനുമായ അമോൽ കോൽഹെയാണ് ഗോഡ്സെയായി അഭിനയിക്കുന്നത്. ഇദ്ദേഹത്തിനെതിരെയും പാർട്ടിക്കിടയിൽ തന്നെ വിമർശനം ഉയർന്നു വന്നിരുന്നു. എന്നാൽ, താൻ ഗാന്ധിയൻ ചിന്തകളിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്നും അമോൽ പ്രതികരിച്ചു.