Top

'എനിക്ക് മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു'; യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കങ്കണ റണാവത്ത്

യുപി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് കങ്കണ സന്ദർശനം നടത്തിയത്

2 May 2022 3:51 AM GMT
ഫിൽമി റിപ്പോർട്ടർ

എനിക്ക് മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു; യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കങ്കണ റണാവത്ത്
X

നടി കങ്കണ റണാവത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിലെ 'വൺ ഡിസ്ട്രിക്റ്റ് വൺ' പ്രൊഡക്റ്റ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡറയാണ് കങ്കണ മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'അത്ഭുതം' എന്നാണ് വിശേഷിപ്പിച്ചത്. തനിക്ക് ഇന്ന് മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു എന്ന് കുറിച്ചുകൊണ്ടാണ് കങ്കണ ചിത്രം പങ്കുവച്ചത്.

യുപി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് കങ്കണ സന്ദർശനം നടത്തിയത്. സമീപ കാലത്തെ തെരഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന് ശേഷം മഹാരാജ് യോഗി ആദിത്യനാഥ്‌ ജിയെ കാണാൻ ഇന്ന് എനിക്ക് മഹാ ഭാഗ്യമുണ്ടായി... മഹാരാജ് ജിയുടെ അനുകമ്പയും ഉത്കണ്ഠയും ആഴത്തിലുള്ള ബോധവും, ഒരു അത്ഭുതകരമായ സായാഹ്നമായിരുന്നു അത്. അദ്ദേഹം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചികൊണ്ടിരിക്കുന്നു. എനിക്ക് ബഹുമാനവും പ്രചോദനവും തോന്നുന്നു. കങ്കണ കുറിച്ചു.

അടുത്തിടെയാണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് വേണ്ടി വോട്ടഭ്യർഥിച്ച് കങ്കണ റണാവത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യോഗി സർക്കാറിനായി കങ്കണ വോട്ടഭ്യർഥിച്ചതും വാർത്തയായിരുന്നു. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു കങ്കണയുടെ വോട്ടഭ്യർഥന.

Story highlights: 'I had the good fortune to see the Maharaja'; Kangana Ranaut talks about Yogi Adityanath

Next Story