Top

ഹെലൻ ഹിന്ദി റീമേക്ക് 'മിലി' പാക്കപ്പായി; മാത്തുക്കുട്ടിക്കും നോബിളിനും നന്ദി പറഞ്ഞ് ജാൻവി

2019ൽ പുറത്തിറങ്ങിയ ഹെലൻ ആ വർഷത്തെ മികച്ച നവാഗത സംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റിനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

27 Nov 2021 3:11 PM GMT
ഫിൽമി റിപ്പോർട്ടർ

ഹെലൻ ഹിന്ദി റീമേക്ക് മിലി പാക്കപ്പായി; മാത്തുക്കുട്ടിക്കും നോബിളിനും നന്ദി പറഞ്ഞ് ജാൻവി
X

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്തു മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ഹെലൻ. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാൻവി കപൂറാണ്. ജാൻവി തന്നെയാണ് സിനിമയുടെ പുതിയ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

'മിലിയുടെ ചിത്രീകരണം പൂർത്തിയായി. കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള പപ്പ എന്ന നിർമാതാവിനൊപ്പം ഒരു ചിത്രം. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തത് രസകരമായ ഒരു അനുഭവമായിരുന്നു. മിലി എനിക്ക് ഏറെ പ്രിയപ്പെട്ടതാകാൻ കാരണം സിനിമയെ ജീവശ്വാസമായി കാണുന്ന മാത്തുക്കുട്ടി സേവ്യർ സാറിനെപ്പോലെ ഒരാളുമായി പ്രവർത്തിച്ചതുകൊണ്ടു കൂടിയാണ്. നോബിൾ ബാബു തോമസ് എന്നോട് കാണിച്ച സഹനത്തിനും മാർഗ നിർദേശങ്ങൾക്കും നന്ദി', ജാൻവി പറഞ്ഞു.

2019ൽ പുറത്തിറങ്ങിയ ഹെലൻ ആ വർഷത്തെ മികച്ച നവാഗത സംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റിനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അന്ന ബെൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Next Story