Top

രജ്പുത് പരാമര്‍ശം; അക്ഷയ് കുമാര്‍ ചിത്രം'പൃഥ്വിരാജി'നെതിരെ ഗുജ്ജാറുകള്‍

16 Jan 2022 12:04 PM GMT
ഫിൽമി റിപ്പോർട്ടർ

രജ്പുത് പരാമര്‍ശം; അക്ഷയ് കുമാര്‍ ചിത്രംപൃഥ്വിരാജിനെതിരെ ഗുജ്ജാറുകള്‍
X

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'പൃഥ്വിരാജി'നെതിരെ ഗുജ്ജാര്‍ കാംപയിന്‍. ചിത്രത്തിലെ രാജ്പുത് പരാമര്‍ശം ഒഴിവാക്കപ്പെട്ടാണ് കാംപെയ്ന്‍. പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രത്തിനെതിരെ #BoycottPrithvirajMovie എന്ന ഹാഷ് ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ബഹിഷ്‌കരണ കാംപയിന്‍ ശക്തമാണ്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധത്തിന് പുറമെ അജ്മീറിലടക്കം പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.

2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പിന്നാലെ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ആള്‍ ഇന്ത്യാ സമാജ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ രംഗത്തെത്തിയിരുന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കരുതെന്നും എവിടെയെങ്കിലും അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അത് സത്യസന്ധമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


Next Story