Top

ബോളിവുഡിന്റെ ഇനിയുള്ള പ്രതീക്ഷ എസ്ആര്‍കെയില്‍; വൈആര്‍എഫിനെ ഷാരൂഖ് രക്ഷപ്പെടുത്തുമോ?

27 July 2022 3:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബോളിവുഡിന്റെ ഇനിയുള്ള പ്രതീക്ഷ എസ്ആര്‍കെയില്‍; വൈആര്‍എഫിനെ ഷാരൂഖ് രക്ഷപ്പെടുത്തുമോ?
X

രണ്‍ബീര്‍ കപൂറിന്റെ തിരിച്ചു വരവാകുമെന്ന് പ്രതീക്ഷിച്ച ഷംഷേര ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചത്. കളക്ഷനും അങ്ങനെ തന്നെയായിരുന്നു.

ആദ്യ ദിവസം ചിത്രം നേടിയത് 10.25 കോടി രൂപയായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ താഴെയായിരുന്നു ഈ തുക. രണ്ടാം ദിവസത്തിലും വലിയ മുന്നേറ്റം കളക്ഷന്റെ കാര്യത്തില്‍ ഉണ്ടായില്ല. 103.50 കോടി രൂപയാണ് നേടിയത്. മൂന്നാം ദിവസം 11 കോടി രൂപയും. മൂന്ന് ദിവസത്തെ ആകെ കളക്ഷന്‍ 31.75 കോടി രൂപയാണ്.

ഷംഷേരയും പരാജയപ്പെട്ടതോടെ ചിത്രം നിര്‍മ്മിച്ച യാഷ്‌രാജ് ഫിലിംസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിന്റെ വലിയ പരാജയത്തിന് ശേഷം നിര്‍മ്മാണ കമ്പനി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നത് ഈ ചിത്രത്തിലായിരുന്നു. ഇതും പരാജയപ്പെടുകയായിരുന്നു.

തുടര്‍ച്ചയായ രണ്ട് വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ യാഷ് രാജ് ഫിലിസിനെയും പൊതുവില്‍ ആളുകള്‍ ഏറ്റെടുക്കാന്‍ മടികാണിക്കുന്ന ബോളിവുഡിനെയും സാക്ഷാല്‍ ഷാരൂഖ് ഖാന്‍ രക്ഷപ്പെടുത്തുമെന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്.

ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം പത്താന്‍ നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജാണ്. ഈ ചിത്രം വലിയ വിജയമാവുമെന്നും പ്രേക്ഷകരെ തിയ്യേറ്ററുകളിലേക്ക് മടക്കികൊണ്ടുവരുമെന്നും ആളുകള്‍ ട്വിറ്ററില്‍ കുറിക്കുന്നു. യാഷ് രാജിനെ ഷാരൂഖ് 1995, 2007വര്‍ഷങ്ങളിലൊക്കെ രക്ഷപ്പെടുത്തി. അത് പോലെ പത്താനിലൂടെയും രക്ഷപ്പെടുത്തുമെന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്.

Story Highlights: bollywood fans pinned their hopes on Shah Rukh Khan

Next Story