Top

'ലാൽ സിംഗ് ചദ്ധ' കാണുന്നതിന് പകരം ആ പൈസ ക്ഷേത്രത്തിൽ സംഭാവന ചെയ്യാൻ ബിജെപി ഫാൻസ്‌; 'കാശ്മീർ ഫയൽസ്' കണ്ട് പൈസ പോയെന്ന് മറുപടി കമന്റുകൾ

ചിത്രം ബഹിഷ്‌കരിക്കണമെന്നുള്ള ഹാഷ്ടാഗുകൾ ഏറെ ചർച്ചയായിരുന്നെങ്കിലും ചിത്രത്തിനെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഏറെയായിരുന്നു

5 Aug 2022 3:41 PM GMT
ഫിൽമി റിപ്പോർട്ടർ

ലാൽ സിംഗ് ചദ്ധ കാണുന്നതിന് പകരം ആ പൈസ ക്ഷേത്രത്തിൽ സംഭാവന ചെയ്യാൻ ബിജെപി ഫാൻസ്‌; കാശ്മീർ ഫയൽസ് കണ്ട് പൈസ പോയെന്ന് മറുപടി കമന്റുകൾ
X

ആമീർ ഖാൻ നായകനായ ചിത്രം 'ലാൽ സിങ് ഛദ്ദ'യ്ക്ക് നേരെ നടക്കുന്ന ക്യാംപയിൻ വലിയ രീതിയിൽ ചർച്ചയാകുകയാണ്. ആഗസ്റ്റ് 11-ന് റിലീസിനൊരുങ്ങുന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി ഫാൻസിന്റെ ഫേസ്ബുക്ക് പേജിലും സമാനമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന് നേരെ വരുന്ന കമന്റുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'ലാൽ സിംഗ് ചദ്ധ' കാണുന്നതിന് പകരം ആ പൈസ ക്ഷേത്രത്തിൽ സംഭാവന ചെയ്യൂ, ഒരു മോശം റീമേക്ക് കാണുന്നതിന് പകരം ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യു' എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ പോസ്റ്റിനു പിന്നാലെ വരുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്.

'കാശ്മീർ ഫയൽസ് കണ്ട് ഞാൻ പണം പാഴാക്കി, എന്നാൽ ഈ ചിത്രം അതിശയകരമായിരിക്കും, പൂർണ്ണ പിന്തുണ', ഞാൻ ആദ്യ ദിവസത്തെ ആദ്യ ഷോ തന്നെ കാണും. വിദ്വേഷം പ്രചരിപ്പിക്കുന്നവർ പണപ്പെരുപ്പം, പെട്രോൾ വില, രാജ്യത്തെ മറ്റ് പ്രശ്‌നങ്ങൾ എന്നിവയോടുള്ള ദേഷ്യം കാണിക്കൂ. ഒരാളുടെ നാടകത്തിലെ കളിപ്പാവയാകാതെയിരിക്കൂ', എന്ത് തന്നെയാണെങ്കിലും ഞാൻ ആ ചിത്രം കാണും ആമീർ എപ്പോഴും മാസ്റ്റർപീസുമായാണ് എത്തുക. ട്രെയിലർ അതിശയകരമാണ് അതിനാൽ തീർച്ചയായും കാണണം',


'അമീർ ഭായ് നിങ്ങൾ മഹാനാണ്. നിങ്ങൾ കുടുംബത്തോടൊപ്പം തുർക്കിയിൽ ജീവിക്കണം, കാരണം ഇന്ത്യ നിങ്ങൾക്ക് സുരക്ഷിതമല്ല. തുർക്കി പോലെയുള്ള സമാധാനപരമായ രാജ്യത്തിന്റെ പൗരത്വത്തിന് എല്ലാ ആശംസകളും', ആമിർ ഖാൻ ഒരു മികച്ച നടനാണ്. ഒരു ഉപദേശം, വൃത്തികെട്ട രാഷ്ട്രീയത്തിന്റെ കെണിയിൽ വീഴരുത്. സിനിമ നല്ലതാണെങ്കിൽ എല്ലാവരും കാണണം. ഞാൻ സിനിമ കാണാതെ പോകില്ല. സിനിമയിൽ രാഷ്ട്രീയം കലർത്തരുത്' എന്നിങ്ങനെ നിരവധി പ്രതികരണമാണ് ബിജെപി പോസ്റ്റിനെതിരെ എത്തുന്നത്. ഒപ്പം ബിജെപി ഇത്തരത്തിൽ ക്യാമ്പയിൻ ചെയ്ത സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട് എന്നും നിരീക്ഷണങ്ങൾ പ്രേക്ഷകർ നടത്തുന്നുണ്ട്.

ചിത്രം ബഹിഷ്‌കരിക്കണമെന്നുള്ള ഹാഷ്ടാഗുകൾ ഏറെ ചർച്ചയായിരുന്നെങ്കിലും ചിത്രത്തിനെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഏറെയായിരുന്നു. സിനിമയ്‌ക്കെതിരെ നടക്കുന്ന ക്യാംപയിനിൽ ആമിർ ഖാനും പ്രതികരണവുമായി എത്തിയിരുന്നു. താൻ ഇന്ത്യയെ സ്നേഹിക്കാത്ത ആളാണ് എന്ന് കരുതുന്നത് ദൗർഭാഗ്യകരമാണ് എന്നായിരുന്നു നടന്റെ പ്രതികരണം. 'ചിലർ പറയുന്നത് ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണ് എന്നാണ്‌. അങ്ങനെ വിശ്വസിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. അവർ അത് അവരുടെ ഹൃദയങ്ങളിൽ വിശ്വസിക്കുന്നു. പക്ഷേ അത് ശരിയല്ല. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെയല്ല. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക' ആമിർ വ്യക്തമാക്കി.

Story highlights: BJP fans to donate that money to temple instead of 'Lal Singh Chaddha'; Reply comments

Next Story