Top

ജോൺ എബ്രഹാമിന്റെ 'അയ്യപ്പനും കോശിയും'; ചിത്രമൊരുക്കാൻ അനുരാഗ് കശ്യപ്?

ചിത്രത്തിൻ്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' ഇറങ്ങിയത് ഈ വർഷമായിരുന്നു.

25 Jun 2022 2:59 AM GMT
ഫിൽമി റിപ്പോർട്ടർ

ജോൺ എബ്രഹാമിന്റെ അയ്യപ്പനും കോശിയും; ചിത്രമൊരുക്കാൻ അനുരാഗ് കശ്യപ്?
X

സൂപ്പർ ഹിറ്റ് മലയാള ചിത്രം 'അയ്യപ്പനും കോശിയും' ഹിന്ദിയിൽ ഒരുങ്ങുമ്പോൾ ചിത്രം അനുരാഗ് കശ്യപ് കഥയും സംവിധാനവും നിർവ്വഹിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയ ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് പ്രൊജക്ടിലേയ്ക്ക് അനുരാഗിനെ ക്ഷണിച്ചിരിക്കുകയാണ്.

ജോൺ എബ്രഹാമിന്റെ ജെഎ എൻ്റർടെയ്ൻമെൻ്റാണ് ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്. 2020 മെയ് 26നായിരുന്നു ജോൺ ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടത്തിയത്. തിരക്കഥയോടുള്ള ജഗൻ ശക്തിയുടെ സമീപനത്തിൽ തൃപ്തനാകാതെ വാണിജ്യപരവും, പ്രാദേശിക വികാരങ്ങളെ ഉൾക്കൊള്ളുന്നതുമായി തിരക്കഥയെ മാറ്റാൻ അനുരാഗിനെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം അനുരാഗ് പ്രൊജക്ടിൽ പങ്കുചേരും.

സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി 2020 ഫെബ്രുവരിയിലായിരുന്നു അയ്യപ്പനും കോശിയും എത്തിയത്. വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം തിയേറ്ററുകളിൽ സമ്പൂർണ്ണ വിജയമായിരുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പവൻ കല്യാൺ, റാണ ദഗുബാട്ടി എന്നിവർ കെന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൻ്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' ഇറങ്ങിയത് ഈ വർഷമായിരുന്നു.

Story highlights: Anurag Kashyap likely to work with John Abraham in 'Ayyappanum Koshiyum' remake

Next Story