'എന്തെങ്കിലും ഉണ്ടങ്കിൽ മുഖത്ത് നോക്കി പറയണം'; മകൾക്ക് നേരെയുള്ള ട്രോളുകളിൽ അഭിഷേക് ബച്ചൻ
മകളെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കൽ പൊറുക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
3 Dec 2021 7:51 AM GMT
ഫിൽമി റിപ്പോർട്ടർ

മകൾ ആരാധ്യക്ക് നേരെ ഉയരുന്ന ട്രോളുകളിൽ പ്രതികരണവുമായി അഭിഷേക് ബച്ചൻ. ഒരു സെലിബ്രിറ്റി ആയതിനാൽ തനിക്ക് നേരെ ഉയരുന്ന ട്രോളുകൾ സഹിക്കും. എന്നാൽ മകളെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കൽ പൊറുക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. ബോബ് ബിശ്വാസ് എന്ന സിനിമയുടെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇത് ഒട്ടും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഞാൻ ഒരിക്കലും ക്ഷമിക്കുകയുമില്ല. ഞാൻ ഒരു പബ്ലിക് ഫിഗറാണ്. എന്നാൽ എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നു എന്റെ മുഖത്ത് നോക്കി പറയുക', അഭിഷേക് ബച്ചൻ പറഞ്ഞു.
വിദ്യാ ബാലന് കേന്ദ്ര കഥാപാത്രമായി 2012ല്‍ പുറത്തിറങ്ങിയ 'കഹാനി'യിലെ കരാര്‍ കൊലയാളി ബോബ് ബിശ്വാസിനെ ചുറ്റിപ്പറ്റിയാണ് 'ബോബ് ബിശ്വാസ്' എന്ന ചിത്രം മുന്നോട്ടു പോകുന്നത്. കഹാനിയില്‍ ശാശ്വത ചാറ്റര്‍ജിയായിരുന്നു ബോബ് ബിശ്വാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
സുജയ് ഘോഷിന്റെ തിരക്കഥയില്‍ ദിയ അന്നപൂര് ഘോഷണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗൗരി ഖാന്, സുജോയ് ഘോഷ്, ഗൗരവ് വര്‍മ്മ എന്നിലര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.