Top

കിരൺ റാവു ചിത്രം നിർമ്മിക്കാൻ ഒരുങ്ങി ആമിർ ഖാൻ

15 വർഷത്തെ വിവാഹജീവിതത്തിന് ഒടുവിൽ കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ആമിറും കിരണും വിവാഹ മോചിതരായത്.

15 Jan 2022 4:49 AM GMT
ഫിൽമി റിപ്പോർട്ടർ

കിരൺ റാവു ചിത്രം നിർമ്മിക്കാൻ ഒരുങ്ങി ആമിർ ഖാൻ
X

മുൻ ഭാര്യ കിരൺ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിർമ്മിക്കാൻ ഒരുങ്ങി ആമിർ ഖാൻ. 'ധോബി ഘട്ടി'ന് ശേഷം കിരൺ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ആമിർ ഖാൻ നിർമ്മിക്കുക.

ആമിർ ഖാന് സ്ക്രിപ്റ്റ് ഇഷ്ടമായെന്നും ഉടൻ തന്നെ നിർമ്മിക്കാൻ സമ്മതിച്ചു എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ്ങ് പുനെയിൽ ആരംഭിച്ചു. ആദ്യ ഷെഡ്യൂൾ ജനുവരി 20 വരെ മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലായി നടക്കും.

15 വർഷത്തെ വിവാഹജീവിതത്തിന് ഒടുവിൽ കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ആമിറും കിരണും വിവാഹ മോചിതരായത്. 2005ലാണ് ആമിറും കിരൺ റാവുവും വിവാഹിതരാകുന്നത്. ഇരുവർക്കും ഒരു മകനുണ്ട്.

അതേസമയം ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയാണ് ആമിർ ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കായ ചിത്രം അദ്വൈത് ചന്ദാണ് സംവിധാനം ചെയ്യുന്നത്.അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‍സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു.

ചിത്രത്തിൽ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയ്ക്ക് ശേഷം കരീനയും ആമിർ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തെലുങ്ക് താരം നാഗ ചൈതന്യയും ലാല്‍ സിംഗ് ഛദ്ദയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Next Story

Popular Stories