Top

''മേരി കോം ആകാൻ അനുയോജ്യ ഞാനായിരുന്നില്ല''; പ്രിയങ്ക ചോപ്ര

''ഞങ്ങൾ തമ്മിൽ ശാരീരികമായും വ്യത്യാസങ്ങൾ ഒരുപാടുണ്ടായിരുന്നു''

15 Jan 2022 7:37 AM GMT
ഫിൽമി റിപ്പോർട്ടർ

മേരി കോം ആകാൻ അനുയോജ്യ ഞാനായിരുന്നില്ല; പ്രിയങ്ക ചോപ്ര
X

ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ ഒമുങ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'മേരി കോം'. ചിത്രം നിരവധി മികച്ച പ്രതികരണങ്ങളും ഒപ്പം തന്നെ വിമർശങ്ങളും നേരിട്ടിരുന്നു. പ്രിയങ്ക ചോപ്രയുടെ മറ്റൊരു ഹിറ്റ് ചിത്രം കൂടിയായിരുന്ന 'മേരി കോമി'ൽ ഒരിക്കലും താനായിരുന്നില്ല ആ കഥാപാത്രമായി എത്തേണ്ടിയിരുന്നത് എന്ന് താരം തന്നെ പറയുകയാണ്. വാനിറ്റി ഫെയറിന നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക പ്രതികരിച്ചത്.

''മേരി കോം ചെയ്യുന്നതിൽ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങൾക്ക് പ്രചോദനമായ, ജീവിച്ചിരിക്കുന്ന പ്രതിഭ കൂടിയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്-കിഴക്കൻ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. ഞാൻ വടക്കു നിന്നും. ഞങ്ങൾ തമ്മിൽ ശാരീരികമായും വ്യത്യാസങ്ങൾ ഒരുപാടുണ്ടായിരുന്നു. അവിടെ നിന്നുള്ള ഒരു അഭിനേത്രി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാൽ ഒരു നടിയെന്ന നിലയിൽ ഞാൻ വളരെ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തി കൂടിയാണ് മേരി കോം. സംവിധായകൻ എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ എനിക്കത് നിഷേധിക്കാൻ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.''

''അഞ്ച് മാസങ്ങളോളം നീണ്ട പരിശീലനമായിരുന്നു സിനിമയ്ക്ക് വേണ്ടി. മേരിയുടെ വീട്ടിൽ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു എല്ലാം ഞാൻ പഠിച്ചു. മേരിയുടെ മക്കളെയും ഭർത്താവിനെയും കണ്ടു സംസാരിച്ചു. ഒരു കായിക താരത്തിന്റെ രൂപഭാവം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. മേരി കോം എനിക്കൊരു പാഠമായിരുന്നു. '' പ്രിയങ്ക പറയുന്നു. മേരി കോമിന് മികച്ച ജനപ്രിയ ചിത്രത്തിന് നാഷണൽ ഫിലിം അവാർഡ്, മികച്ച നടി, മികച്ച ചിത്രം എന്നിവയ്ക്ക് ഫിലിം ഫെയർ അവാർഡ്, മികച്ച സംവിധായകൻ, മികച്ച സംഭാഷണം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.


Next Story

Popular Stories