Top

ബഹ്‌റൈനിലെ അല്‍ഫാതിഹ് കോര്‍ണിഷ് വാക്‌വേ നിര്‍മ്മാണം പൂര്‍ത്തിയായി

പദ്ധതിയോട് സംബന്ധിച്ച് 2.5 കിലോമീറ്ററില്‍ സൈക്കിള്‍ പാതയും ഒരുക്കിയിട്ടുണ്ട്.

13 Feb 2022 2:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഹ്‌റൈനിലെ അല്‍ഫാതിഹ് കോര്‍ണിഷ് വാക്‌വേ നിര്‍മ്മാണം പൂര്‍ത്തിയായി
X

അല്‍ ഫാതിഹ് കോര്‍ണിഷിലെ വാക്‌വേ നിര്‍മ്മാണം പൂര്‍ത്തിയായി. ബഹ്‌റൈന്‍ പൊതുമരാമത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മൂന്ന് കിലോമീറ്റര്‍ നീളത്തിലാണ് വാക്‌വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

രാജ്യത്തെ നിരവധി ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള വാക്‌വേകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുസ്ഥിരമായ ജീവിതം കെട്ടിപടുക്കുന്നതിന് ഇത്തരത്തിലുള്ള വാക്‌വേകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് രാജ്യത്ത് ഇത്തരം വിനോദ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്നും അല്‍ഫാതിഹിലുള്ള വാക്‌വേ ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയോട് സംബന്ധിച്ച് 2.5 കിലോമീറ്ററില്‍ സൈക്കിള്‍ പാതയും മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ വാക്‌വേയും 25,000 ചതുരശ്ര മീറ്ററില്‍ കളി സ്ഥലവും നാല് ജെട്ടികളും കുടുംബങ്ങള്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Next Story