മദ്യലഹരിയില്‍ ഥാറുമായി ബീച്ചിലെത്തി റൗണ്ടടിച്ചു, മണലില്‍ പൂണ്ട് ജീപ്പ്; രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

കന്യാകുമാരിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

മദ്യലഹരിയില്‍ ഥാറുമായി ബീച്ചിലെത്തി റൗണ്ടടിച്ചു, മണലില്‍ പൂണ്ട് ജീപ്പ്; രക്ഷകരായി മത്സ്യത്തൊഴിലാളികള്‍
dot image

കന്യാകുമാരി: കന്യാകുമാരിയിലെ കരുങ്കലിനടുത്ത് മിഡാലം ബീച്ചില്‍ യുവാക്കളുടെ സാഹസികത പ്രദേശവാസികളില്‍ ആശങ്കയുയര്‍ത്തി. ബീച്ചില്‍ ഥാര്‍ ജീപ്പുമായി എത്തിയ യുവാക്കള്‍ വണ്ടിയുമായി തിരിയിലേക്ക് ഇറങ്ങിയതാണ് വിനയായത്. തിരയില്‍ കുടുങ്ങിയ ജീപ്പിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ യുവാക്കള്‍ ജീപ്പ് കരയ്ക്ക് എത്തിക്കുന്നതിന് നാട്ടുകാരുടെ സഹായം തേടി. പിന്നാലെ കയര്‍കെട്ടി മത്സ്യത്തൊഴിലാളികളാണ് ജീപ്പ് കരയ്ക്കടുപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തേയ്ക്കായിരുന്നു ജീപ്പ് ഓടിച്ചു കയറ്റിയത്. കടലിലേക്കിറക്കിയ ജീപ്പ് തിരമാലകള്‍ വലിച്ചിഴച്ചു. യുവാക്കള്‍ മദ്യലഹരിയിലായിരുന്നു. ജീപ്പിന്റെ ടയര്‍ മണലില്‍ പൂണ്ട് പോയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. യുവാക്കള്‍ വാഹനം കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങള്‍ വിഫലമായി.സംഭവം ശ്രദ്ധയില്‍പ്പെട്ട തദ്ദേശീയരായ മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും നീണ്ട പരിശ്രമത്തിന് ശേഷമാണ് ജീപ്പില്‍ കയര്‍കെട്ടി കരയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടകരമായ തീരപ്രദേശങ്ങളില്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും സാഹസികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കോസ്റ്റ് ഗാര്‍ഡും പൊലീസും മുന്നറിയിപ്പ് നല്‍കി.

Content Highlights: A Thar jeep reached a beach and was driven around on the sand before getting stuck. Fishermen nearby helped in the rescue operation and pulled the vehicle out safely.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us