പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ അയ്യപ്പഭക്തിഗാനം; നിര്‍ത്താന്‍ ആവശ്യപ്പെട്ടയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി

പാട്ട് തടസ്സപ്പെടുത്തിയയാള്‍ ഈ നാട്ടുകാരന്‍ അല്ലെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം

പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ അയ്യപ്പഭക്തിഗാനം; നിര്‍ത്താന്‍ ആവശ്യപ്പെട്ടയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി
Kottayam
dot image

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ പാടിയ അയ്യപ്പഭക്തിഗാനം നിര്‍ത്തിക്കാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി. കോട്ടയം കിഴയാര്‍ പള്ളിയിലാണ് സംഭവം. പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള കിടിലന്‍ മറുപടിയെന്ന നിലയില്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്. അരുണ്‍ കൃഷ്ണ എന്നയാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

'വേദിയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം പാടുകയായിരുന്നു ഗായകന്‍, ഇതിനിടെ ഒരാള്‍ വേദിയിലേക്ക് കയറി ഗായകനെ തടയുകയും ക്രിസ്തീയ ഗാനങ്ങള്‍ പാടിയാല്‍ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉടന്‍ സദസ്സില്‍ നിന്നും കൂകി വിളിക്കുകയായിരുന്നു.

പാട്ട് തടസ്സപ്പെടുത്തിയയാള്‍ ഈ നാട്ടുകാരന്‍ അല്ലെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. പിന്നാലെ വേദിയില്‍ കയറിയവര്‍ ഇയാളെ വേദിയില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ശേഷം പള്ളിയിലെ അച്ചന്റെ ആവശ്യപ്രകാരം പള്ളിക്കെട്ട് അടക്കം അഞ്ച് ഗാനങ്ങള്‍ വേദിയില്‍ പാടി.

സംഭവത്തെക്കുറിച്ച് അരുണ്‍ പറയുന്നതിങ്ങനെ-

കിഴപറയാര്‍ പള്ളിപ്പെരുന്നാളിന് ഗാനമേളയ്ക്കിടയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ട് പാടിയപ്പോള്‍ സ്റ്റേജില്‍ കേറി തടഞ്ഞ നാട്ടുകാരന്‍ അല്ലാത്ത ആളെ പള്ളിക്കമ്മറ്റിയും നാട്ടുകാരും കേറി കൈകാര്യം ചെയ്തു. പകരം അച്ചന്റെ ആവശ്യപ്രകാരം വീണ്ടും പള്ളിക്കെട്ട് ശബരിമലയ്ക്ക് ഒന്ന് കൂടി പാടുകയും കൂടാതെ പാമ്പാഗണപതി എന്ന ഗാനം കൂടി പാടിപ്പിച്ചു. പിന്നീട് രണ്ടിന് പകരം അഞ്ച് പാട്ട് പാടാന്‍ അച്ചന്‍ ആവശ്യപ്പെടുകയുണ്ടായി. 100 വര്‍ഷം ആയതിനാല്‍ പെരുന്നാള്‍ ഗംഭീരമായി നടത്തി. സ്‌നേഹവിരുന്നിന് മതം നോക്കാതെ ഓരോ വീടുകളിലും പോയി വിളിച്ച ഞങ്ങളുടെ നാട്ടുകാര്‍ എല്ലാവരും ഒരേ മനസോടെ കൂടുന്ന പള്ളിപ്പെരുന്നാള്‍ പുറത്ത് നിന്ന് ആര് വന്നു അലങ്കോലം ആക്കിയാലും ഞങള്‍ സമ്മതിക്കില്ല. ഞങ്ങളുടെ നാട് ഇങ്ങനെ ആണ്

Content Highlights: During a church festival at Kizhayar Church in Kottayam, a person who attempted to stop an Ayyappa devotional song being performed on stage was removed by the church committee.

dot image
To advertise here,contact us
dot image