ചേട്ടൻ പിന്നേം ഫസ്റ്റ്! നാല് ഐപിഎല്‍ സീസണുകളില്‍ ആദ്യ സെഞ്ച്വറി സഞ്ജു വക

ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു ചെപ്പോക്കിൽ കുറിച്ചത്

ചേട്ടൻ പിന്നേം ഫസ്റ്റ്! നാല് ഐപിഎല്‍ സീസണുകളില്‍ ആദ്യ സെഞ്ച്വറി സഞ്ജു വക
dot image

ചെപ്പോക്കിനെ ഇളക്കിമറിച്ച നിർണായക സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽ‌സിനെതിരെ ചെന്നൈ സൂപ്പർ കിം​ഗ്സിന് വേണ്ടി ആ​ദ്യ സെഞ്ച്വറി നേടിയാണ് സഞ്ജു വിമർശകരുടെ വായടപ്പിക്കുകയും ചെയ്തു. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തുകളിൽ 15 ഫോറുകളും നാലു സിക്‌സറുകളും അടക്കം 115 റൺസ് എടുത്തു.

ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു ചെപ്പോക്കിൽ കുറിച്ചത്. ഐപിഎൽ കരിയറിൽ ഇതിന് മുൻപ് സഞ്ജു നേടിയ മൂന്ന് സെഞ്ച്വറികളും അതതു സീസണുകളിലെ ആദ്യ സെഞ്ച്വറിയായിരുന്നു. 2017, 2019, 2021 സീസണുകളിലായിരുന്നു നേട്ടം. നാല് സീസണുകളിലെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു ഐപിഎല്ലിൽ മൂന്നക്കം തൊടുന്നത്.

അതേസമയം സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ ആദ്യവിജയം കുറിച്ചിരിക്കുകയാണ്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം പിടിച്ചെടുത്തത്. ഫോമിലേക്ക് ഉയര്‍ന്ന മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജുവാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: Sanju Samson Scores first IPL centuries of four seasons

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us