

ചെപ്പോക്കിനെ ഇളക്കിമറിച്ച നിർണായക സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ആദ്യ സെഞ്ച്വറി നേടിയാണ് സഞ്ജു വിമർശകരുടെ വായടപ്പിക്കുകയും ചെയ്തു. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തുകളിൽ 15 ഫോറുകളും നാലു സിക്സറുകളും അടക്കം 115 റൺസ് എടുത്തു. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. മൂന്ന് മത്സരങ്ങളിൽ തിളങ്ങാതെ പോയ താരം ആ കുറവും കൂടി നികത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
സെഞ്ച്വറിയടിച്ച ശേഷം സഞ്ജുവിന്റെ സെലിബ്രേഷനാണ് ഇപ്പോൾ വൈറലാവുന്നത്. തലൈവർ സ്റ്റൈലിൽ സെഞ്ച്വറി ആഘോഷിച്ചാണ് സഞ്ജു ചെന്നൈയുടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടുയിലെത്തിച്ചത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഐക്കോണിക്കായ പടയപ്പ സല്യൂട്ട് അടിച്ചുകൊണ്ടാണ് സഞ്ജു ആ നാഴികക്കല്ല് ആഘോഷിച്ചത്.
You are looking at the first centurion of #TATAIPL 2026 🥳🤩
— IndianPremierLeague (@IPL) April 11, 2026
Moments to savour for Sanju Samson and #CSK 💛
Updates ▶️ https://t.co/BzGc6O65jX #KhelBindaas | #CSKvDC | @IamSanjuSamson pic.twitter.com/VqzFTue09V
തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മാസ് ഡയലോഗുകൾ പറഞ്ഞ് സഞ്ജു ഇതിന് മുൻപും ആരാധകരെ ഇളക്കിമറിച്ചിട്ടുണ്ട്. 1997ലെ അരുണാചലം എന്ന തമിഴ് ചിത്രത്തിലെ പ്രശസ്ത ഡയലോഗായ 'ആണ്ടവൻ സൊൽറാ അരുണാചലം മുടിക്കിറാ' എന്ന ഡയലോഗ് സഞ്ജു നേരത്തെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഈ വീഡിയോയും സഞ്ജു സെഞ്ച്വറി നേടിയതിനൊപ്പം വൈറലാവുന്നുണ്ട്.
അതേസമയം സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ ആദ്യവിജയം കുറിച്ചിരിക്കുകയാണ്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം പിടിച്ചെടുത്തത്. ഫോമിലേക്ക് ഉയര്‍ന്ന മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജുവാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
Content Highlights: IPL 2026: Sanju Samson celebrates his first Century in CSK with Rajnikanth style salute