തീമിന്നലായി ജേക്കബ് ഡഫി; ഹൈദരാബാദിന്റെ മുൻനിര തകര്‍ത്ത് ഗംഭീര അരങ്ങേറ്റം

സൺറൈസേഴ്സ് ഹൈദരാബാദിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയാണ് കിവീസ് പേസർ ഐപിഎല്ലിലേക്കുള്ള വരവറിയിച്ചത്

തീമിന്നലായി ജേക്കബ് ഡഫി; ഹൈദരാബാദിന്റെ മുൻനിര തകര്‍ത്ത് ഗംഭീര അരങ്ങേറ്റം
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിലേക്കുള്ള അരങ്ങേറ്റം ആഘോഷമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പേസർ ജേക്കബ് ഡഫി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയാണ് കിവീസ് പേസർ ഐപിഎല്ലിലേക്കുള്ള വരവറിയിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ആർസിബി ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണർമാരായി കളത്തിലിറങ്ങിയ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ ട്രാവിസ് ഹെഡ് (9 പന്തിൽ 11 റൺസ്) അഭിഷേക് ശർമ (8 പന്തിൽ 7 റൺസ്) എന്നിവരെ പുറത്താക്കി മത്സരം ബെംഗളൂരുവിന്റെ വരുതിയിലാക്കി. നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെ ഒരു റൺസിന് പുറത്താക്കി വീണ്ടും ജേക്കബ് ഡഫി ഞെട്ടിച്ചു.

പ്ലേയിങ് ഇലവനിൽ പുതുമുഖങ്ങളുമായാണ് ആർസിബിയും ഹൈദരാബാദും ഇന്നിറങ്ങുന്നത്. ഹർഷ് ദുബെ, സലീൽ അറോറ എന്നീ പുതുമുഖങ്ങളാണ് എസ്ആർഎച്ച് നിരയിലുള്ളത്. അഭിനന്ദൻ സിംഗാണ് ആർസിബി നിരയിലെ പുതുമുഖം. ഓസീസ് പേസർ ജോഷ് ഹേസൽവുഡിന് പകരക്കാരനായാണ് കിവീസ് പേസർ ജേക്കബ് ഡഫി പ്ലെയിങ് ഇലവനിലേക്കെത്തിയത്.

Content Highlights: IPL 2026: Jacob Duffy Celebrates Debut, destroys SRH's top order to make RCB look invincible

dot image
To advertise here,contact us
dot image