'പാകിസ്താന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യരുത്'; സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ക്യാപ്റ്റന്‍ സൂര്യ, വീഡിയോ

ഇതിന്റെ വീഡിയോ ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

'പാകിസ്താന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യരുത്'; സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ക്യാപ്റ്റന്‍ സൂര്യ, വീഡിയോ
dot image

2026 ടി20 ലോകകപ്പിലെ നിർണായക മത്സരത്തിനിടെ പാകിസ്താൻ താരങ്ങളെ പ്രകോപിപ്പിക്കരുതെന്ന് നിർദേശം നൽകി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സ്ലെഡ്ജിംഗിലൂടെയല്ല, മറിച്ച് മികച്ച പ്രകടനത്തിലൂടെ വേണം പാകിസ്ഥാനെ നേരിടാനെന്ന് അദ്ദേഹം ടീമിനെ ഓര്‍മ്മിപ്പിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ ബാറ്റിങ്ങിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ സ്റ്റാൻഡ് അപ് മീറ്റിങ്ങിലാണ് ടീമംഗങ്ങളോട് സൂര്യകുമാറിന്റെ നിർദേശം. ഇതിന്റെ വീഡിയോ ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ വളരെ പക്വമായ തീരുമാനം ആരാധകർ അറിയുന്നത്.

'ഓവറുകൾക്കിടയിൽ നന്നായി ഓടുക. ആരോടും ഒന്നും പറയാൻ നിൽക്കരുത്. നമുക്ക് നല്ല ക്രിക്കറ്റ് കളിക്കണം. നമ്മുടെ കളിയിലെ മികവ് കൊണ്ട് മാത്രം ഈ മത്സരം ജയിക്കണം', സൂര്യകുമാർ പറഞ്ഞു.

ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വിജയമാഘോഷിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടക്കുകയും ചെയ്തു.

Content Highlights: T20 World Cup 2026, Ind vs Pak: Suryakumar Yadav asked teammates not to sledge Pakistan, vidoe goes viral

dot image
To advertise here,contact us
dot image