

ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി. വെസ്റ്റ് ഇൻഡീസിനെതിരായ അഫ്ഗാനിസ്ഥാന്റെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ നിന്നും വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും സ്റ്റാർ പേസർ നവീൻ ഉൾ ഹഖിനെ ഒഴിവാക്കി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
തോളിലെ പരിക്ക് കാരണം നവീന് ഈ മാസം അവസാനം ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. 2024 ഡിസംബറിന് ശേഷം അഫ്ഗാനിസ്ഥാനായി കളിച്ചിട്ടില്ലാത്ത താരം ഏഷ്യാ കപ്പ് 2025-ലും പരിക്കിനെത്തുടർന്ന് പങ്കെടുത്തിരുന്നില്ല. പകരക്കാരനെ അഫ്ഗാനിസ്ഥാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലോകകപ്പ് ലക്ഷ്യമിട്ട് ഈ വർഷം ആദ്യം SA20 പോലുള്ള വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു. നവീന് പകരക്കാരനായി സിയ ഉർ റഹ്മാൻ ഷെരീഫിയെയോ എഎം ഗസൻഫറിനെയോ ടീമിലെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Big blow for Afghanistan; Naveen-ul-Haq ruled out of T20 World Cup