ചേട്ടന്‍ വന്നല്ലേ...! ഇന്‍സ്റ്റാ റീലില്‍ സസ്പെന്‍സ് ഒളിപ്പിച്ച് CSK, വരുന്നത് സഞ്ജുവാണോയെന്ന് ആരാധകര്‍

സഞ്ജുവുമായി ചുറ്റിപ്പറ്റിയുള്ള എല്ലാ അഭ്യൂഹങ്ങളുടെയും ശക്തി വർധിപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്

ചേട്ടന്‍ വന്നല്ലേ...! ഇന്‍സ്റ്റാ റീലില്‍ സസ്പെന്‍സ് ഒളിപ്പിച്ച് CSK, വരുന്നത് സഞ്ജുവാണോയെന്ന് ആരാധകര്‍
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിലെ ഹോട്ട് ടോപ്പിക്കുകളിലൊന്ന്. സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് ചേക്കേറുമെന്ന ശക്തമായ റിപ്പോർട്ടുകളാണുള്ളത്. ഐപിഎൽ ട്രേഡിംഗ് വിൻഡോ സജീവമായതോടെയാണ് സഞ്ജു വീണ്ടും സിഎസ്കെയുടെ റഡാറിലെത്തിയത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിനെ സ്വന്തമാക്കാൻ സിഎസ്‌കെ അധികൃതർ രാജസ്ഥാൻ റോയൽസ് ഉടമയുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

ഇപ്പോഴിതാ സഞ്ജുവുമായി ചുറ്റിപ്പറ്റിയുള്ള എല്ലാ അഭ്യൂഹങ്ങളുടെയും ശക്തി വർധിപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്. ചെന്നൈയുടെ ഔദ്യോ​ഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ള ഒരു റീലാണ് മലയാളി താരം ചെന്നൈയിലേക്ക് തന്നെ കൂടുമാറുമെന്ന റിപ്പോർ‌ട്ടുകൾ‌ക്ക് ആക്കം കൂട്ടിയത്.

'ഞങ്ങള്‍ നിങ്ങളുടെ കേട്ടുവെന്നും ഇതാ കാശി സാറിന്റെ ആന്‍സര്‍ അല്ല ട്വിസ്റ്റ്' എന്ന ക്യാപ്ഷനോടെയാണ് സിഎസ്‌കെ വീഡിയോ പോസ്റ്റ് ചെയ്തത്. സിഎസ്‌കെയുടെ ലിയോ എന്ന സിംഹക്കുട്ടിക്ക് ഫോണ്‍ കോള്‍ വരുന്നിടത്താണ് റീല്‍ തുടങ്ങുന്നത്.

തമിഴ് സൂപ്പര്‍ താരം രജനീകാന്ത് അഭിനയിച്ച വേട്ടയ്യന്‍ എന്ന സിനിമയിലെ 'ചേട്ടന്‍ വന്നല്ലേ, സേട്ട ചെയ്യാന്‍ വന്നല്ലേ…' എന്ന ഗാമാണ് ലിയോ ഫോണില്‍ കേള്‍ക്കുന്നത്. പിന്നാലെ കാശി വിശ്വനാഥിന് അടുത്തെത്തുന്ന ലിയോ ഇതെല്ലാം ട്രേഡ് അഭ്യൂഹങ്ങളല്ലേയെന്ന് ചോദിക്കുകയാണ്. അഭ്യൂഹങ്ങള്‍ വിശ്വസിക്കാന്‍ നില്‍ക്കാതെ ഔദ്യോഗികമായ അറിയിപ്പുകള്‍ക്ക് വേണ്ടി കാത്തിരിക്കാനാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

ഈ ഗാനമാണ് ആരാധകരില്‍ സംശയം ജനിപ്പിക്കുന്നത്. മലയാളി താരം സഞ്ജുവിനെ ചേട്ടന്‍ എന്നാണ് പൊതുവെ താരങ്ങളെല്ലാവരും വിളിക്കുന്നത്. സഞ്ജുവിന്റെ പല വീഡിയോകള്‍ക്കും ഈ ഗാനം ഉപയോഗിക്കാറുണ്ട്. ഇതോടെയാണ് സഞ്ജുവിനെ തട്ടകത്തിലെത്തിക്കുന്നതിന്റെ സൂചനയല്ലേ ഈ റീലെന്ന് ആരാധകര്‍ ചോദിക്കുന്നത്.

Content Highlights: Chennai Super Kings posts Reel about IPL Trading, Fans Asks is Sanju Samson Coming

dot image
To advertise here,contact us
dot image