'ഇത് ഇരട്ടത്താപ്പ്!'; പാകിസ്താനി റെസ്റ്റോറന്റ് സന്ദർശിച്ച് റിവ്യൂ കൊടുത്തു, ഹർഭജനെതിരെ രൂക്ഷ വിമർശനം

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു

dot image

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരം റദ്ദാക്കിയിരുന്നു. പഹൽ​ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഹർഭജൻ സിങ് അടക്കമുള്ള താരങ്ങള്‍ പിന്മാറിയതോടെയാണ് മത്സരം റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. സംഭവത്തില്‍ സംഘാടകര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയെങ്കിലും പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇം​ഗ്ലണ്ടിലെ ബർമിങ്ഹാമിൽ ലാൽ ഖേല എന്ന റസ്റ്റോറന്റിൽ ഹർഭജൻ ഭക്ഷണം കഴിക്കാനെത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ലാൽ ഖേല റെസ്റ്റോറന്റിൽ നിൽക്കുന്ന ഹർഭജന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

പാകിസ്താനി റസ്റ്റോറന്റാണിതെന്നും ഹർഭജൻ വിശദീകരണം നൽകണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗത്തിന്റെ വിമർശനം. ഹോട്ടലിലെ ഭക്ഷണം മികച്ചതാണെന്ന് ഹർഭജൻ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ വിമർശനങ്ങൾക്ക് മൂർച്ചകൂടി. എന്നാൽ സംഭവത്തിൽ ഇന്ത്യൻ സ്പിന്നർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Harbhajan Singh blasted for dining at Pakistani restaurant amid Indo-Pak WCL chaos

dot image
To advertise here,contact us
dot image