
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ജി.സി.സിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച് എം അസോസിയേറ്റ്സാണ്.
350 കോടി ബജറ്റിൽ സൺ പിക്ചേഴ്സ് ചിത്രം വൻ മുതൽമുടക്കിലാണ് എച്ച് എം അസോസിയേറ്റ്സ് സ്വന്തമാക്കിയത്. രജനി കാന്ത്, ആമിർഖാൻ, നാഗാർജ്ജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡേ എന്നിവർ അഭിനയിച്ച 'കൂലി ഓഗസ്റ്റിൽ തിയ്യേറ്ററുകളിലെത്തും. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
കൂലി കൂടാതെ വിജയ് സേതുപതി നായകനാകുന്ന 'തലൈവൻ തലൈവി'യും സിനിമയും ഇവരാണ് കേരളത്തിൽ എത്തിക്കുന്നത്. ജൂലൈ 25 ന് സിനിമ തിയേറ്ററുകളിൽ എത്തും. വിജയ് സേതുപതിയ്ക്കും രജനികാന്തിനും കേരളത്തിൽ ആരാധകർ കുറവല്ല. മലയാളി പ്രേക്ഷകർക്കു വേണ്ടി ബിഗ് ബജറ്റ് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിച്ച് സിനിമാ വിതരണ രംഗത്ത് സജീവമായി തുടരുമെന്ന് എച്ച് എം അസോസിയേറ്റ്സ് എം ഡി ഡോ ഹസ്സൻ മുഹമ്മദ് പറഞ്ഞു.
Content Highlights: HM Associates with big budget films