തലയ്ക്ക് ശേഷം കേരളക്കരയെ ഇളക്കിമറിക്കാൻ എത്തുന്നു 'ഫോര്‍ ദി പീപ്പിൾസ്'

'ലജ്ജാവതിയേ’, ‘അന്നക്കിളി’, ‘നിന്റെ മിഴിമുന’ എന്നാ ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.

dot image

പുത്തൻ റിലീസുകളെ പോലെത്തന്നെ റീ റിലീസുകളും തിയേറ്ററുകളിൽ ആഘോഷമാക്കുകയാണ്. അടുത്തിടെ മോഹൻലാൽ നായകനായി എത്തിയ ഛോട്ടാ മുംബൈ റീ റിലീസിന് ആരാധകർ ആർത്തുല്ലസിച്ച വിഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ കേരളക്കരയ്ക്ക് ആഘോഷിക്കാൻ മറ്റൊരു റീ റിലീസ് കൂടെ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജയരാജ് സംവിധാനത്തിൽ 2004ല്‍ തിയേറ്ററുകളിലെത്തിയ ഫോര്‍ ദി പീപ്പിളാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. 4K അറ്റ്‌മോസ് ഫോര്‍മാറ്റില്‍ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓണത്തിന് ശേഷം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യൽ മീഡിയയിൽ വ്യാപകമായി സിനിമയുടെ റീ റിലീസ് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചിത്രം 21 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ ആരാധകർ ആഘോഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

സിനിമയിൽ ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളാണ്. ‘ലജ്ജാവതിയേ’, ‘അന്നക്കിളി’, ‘നിന്റെ മിഴിമുന’ എന്നാ ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. അഴിമതിക്കെതിരെ പോരാടാനിറങ്ങുന്ന നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ടു നിന്നിരുന്നു. അരുണ്‍ ചെറുകാവില്‍, ഭരത്, അര്‍ജുന്‍ ബോസ്, പദ്മകുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നരേനും ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഗോപിക, പ്രണതി എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. 40 ലക്ഷത്തിനൊരുക്കിയ ചിത്രം മൂന്ന് കോടിയോളം കളക്ഷന്‍ നേടിയിരുന്നു.

Content Highlights: Reports say that the film 'For the People' will return to theaters

dot image
To advertise here,contact us
dot image