കാന്‍സറും ആര്‍ത്തവ വിരാമവും തിരിച്ചറിയാനാവില്ലേ! ലക്ഷണങ്ങള്‍ സമാനമെന്ന് ഗൈനക്കോളജിസ്റ്റ്

ആര്‍ത്തവ വിരാമത്തിന്‍റേതിന് സമാനമായ ഈ ലക്ഷണങ്ങള്‍‌ ഒരുപക്ഷെ കാന്‍സറിന്‍റേതാകാം.

dot image

ഗര്‍ഭാശയ അര്‍ബുദത്തിന്റെ ലക്ഷണമായി രക്തസ്രാവം ഉണ്ടാകുമെന്നുകൂടി തിരിച്ചറിയേണ്ടതുണ്ടെന്ന് പറയുകയാണ് 58 വയസുകാരിയായ ഡോണ്‍ വില്ലിസ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. പല സ്ത്രീകളെയും പോലെ ഡോണ്‍ വില്ലിസും തുടക്കത്തില്‍ വിചാരിച്ചത് ആര്‍ത്തവ വിരാമത്തിന് ശേഷമുളള രക്തസ്രാവം അതിന്റെ തന്നെ ഭാഗമാണെന്നാണ്.

ആര്‍ത്തവ വിരാമം കഴിഞ്ഞശേഷവും പലപ്പോഴും തനിക്ക് രക്തസ്രാവം ഉണ്ടാകാറുണ്ടെന്നും അപ്പോഴെല്ലാം ഇത് സാധാരണ ഹോര്‍മോണ്‍ വ്യത്യാസമായി കണ്ട് അവഗണിക്കുമായിരുന്നെന്നും അവര്‍ പറയുന്നു. എന്നാല്‍ നാളുകള്‍ കടന്നു

പോകുംതോറും ഡോണ്‍ വില്ലിസിന്റെ വയര്‍ വീര്‍ക്കാന്‍ തുടങ്ങി അങ്ങനെയാണ് അവര്‍ ഡോക്ടറെ കാണാന്‍ തീരുമാനിക്കുന്നത്. ആ തീരുമാനം തന്റെ ജീവന്‍ രക്ഷിച്ചു എന്നാണ് അവര്‍ പറഞ്ഞത്. ഡോണ്‍ വില്ലിസിന് ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഗര്‍ഭാശയ അര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നു.

ആര്‍ത്തവ വിരാമവും കാന്‍സറും തമ്മിലുള്ള ലക്ഷണങ്ങളിലെ വ്യത്യാസം

ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ യൂറോ-ഗൈനക്കോളജി, ഗൈനക്-ഓങ്കോളജി, റോബോട്ടിക് സര്‍ജറി എന്നിവയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. റുബീന ഷാനവാസിന്റെ അഭിപ്രായത്തില്‍, ആര്‍ത്തവവിരാമത്തിന്റെയും ഗര്‍ഭാശയ അര്‍ബുദത്തിന്റെയും ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഇത് രോഗനിര്‍ണയം വെല്ലുവിളി നിറഞ്ഞതാക്കുന്നു. ആര്‍ത്തവ വിരാമ ലക്ഷണങ്ങളായ യോനിയിലെ വരള്‍ച്ച, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങളൊക്കെ പലര്‍ക്കും ഉണ്ടാകാറുണ്ടെങ്കിലും കാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുകയും കാലക്രമേണ വഷളാവുകയും ചെയ്യും.

ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളിലെ കാന്‍സറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഇവയാണ്

  • അസാധാരണമായ യോനി രക്തസ്രാവം (പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനുശേഷം)
  • വെള്ളനിറത്തിലുള്ളതോ രക്തം കലര്‍ന്നതോ ആയ അസാധാരണമായ യോനീസ്രവം
  • പെല്‍വിക് വേദന അല്ലെങ്കില്‍ സമ്മര്‍ദ്ദം
  • വയറു വീര്‍ക്കല്‍ അല്ലെങ്കില്‍ നീര്‍വീക്കം
  • ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ അല്ലെങ്കില്‍ മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്
  • സാധാരണമല്ലാത്തതുപോലെ ശരീരഭാരം കുറയല്‍, ക്ഷീണം അല്ലെങ്കില്‍ വിശപ്പില്ലായ്മ

സ്ഥിരമായി ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡോ. റുബീന പറയുന്നു. ഇത്തരത്തില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് ഗര്‍ഭാശയ അര്‍ബുദം തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ സഹായിക്കും.

Content Highlights :Doctors have found that endometrial cancer, one of the most common cancers affecting postmenopausal women

dot image
To advertise here,contact us
dot image