രണ്ടര വർഷം ഞാൻ ഗൃഹലക്ഷ്മിയിൽ പാചകക്കുറിപ്പെഴുതി, നിങ്ങളാരും അറിഞ്ഞിട്ടുണ്ടാകില്ല: മോഹൻലാൽ

ജീവിതത്തില്‍ പാചകം ഏറെ ഇഷ്ടപ്പെടുന്നയാളുമാണ് ലാലേട്ടൻ. ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്‍റെ പാചക പരീക്ഷണങ്ങള്‍ സോഷ്യൽമീഡിയിയൽ വൈറലായിട്ടുമുണ്ട്.

രണ്ടര വർഷം ഞാൻ ഗൃഹലക്ഷ്മിയിൽ പാചകക്കുറിപ്പെഴുതി, നിങ്ങളാരും  അറിഞ്ഞിട്ടുണ്ടാകില്ല: മോഹൻലാൽ
dot image

അഭിനയത്തിൽ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുന്നിൽ തന്നെയാണ് മോഹന്‍ലാല്‍. അഭിനയത്തോടൊപ്പം തന്നെ മോഹന്‍ലാല്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാചകവും. കോഴി കറി ഉണ്ടാക്കാന്‍ പെടാപ്പാടുപെടുന്ന മോഹന്‍ലാലിനെ നമ്മള്‍ 'ബോയിങ് ബോയിങ്' എന്ന സിനിമയിൽ കണ്ട് ചിരിച്ചിട്ടുളളതാണ്. പക്ഷേ ജീവിതത്തില്‍ പാചകം ഏറെ ഇഷ്ടപ്പെടുന്നയാളുമാണ് ലാലേട്ടൻ. ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്‍റെ പാചക പരീക്ഷണങ്ങള്‍ സോഷ്യൽമീഡിയിയൽ വൈറലായിട്ടുമുണ്ട്. ഇപ്പോഴിതാ താൻ രണ്ടര വർഷം ഗൃഹലക്ഷ്മി എന്ന മാഗസീനിൽ ഒരുപാട് പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്ന് പറയുകയാണ് നടൻ. യൂണിടേസ്റ്റ് ഗോൾഡൻ നൈറ്റിന്റെ അവാർഡ് ഷോയിലായിരുന്നു നടന്റെ പ്രതികരണം.

'ഒരു രണ്ടര വർഷം ഞാൻ ഗൃഹലക്ഷ്മി എന്ന മാഗസീനിൽ ഒരുപാട് പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ട്. നിങ്ങൾ ആരും ചിലപ്പോൾ അറിഞ്ഞിട്ടുണ്ടാകില്ല. ഞാൻ ഏതെങ്കിലും വീട്ടിൽ പോയിട്ട് നല്ലൊരു ഭക്ഷണം കഴിച്ചാൽ, അത് എനിക്ക് ഇഷ്ടമായാൽ ഞാൻ ആ ഭക്ഷണത്തെ പാകം ചെയ്ത അമ്മയോടോ അവിടുത്തെ ആളുകളോടോ പോയി ചോദിച്ചിട്ട് എഴുതി എടുക്കാറുണ്ട്. ചിലപ്പോൾ വീട്ടിൽ ഉണ്ടാകും, അത് കഴിഞ്ഞിട്ട് ഞാൻ പബ്ലിഷ് ചെയ്യാറുമുണ്ട്. അപ്പോ തീർച്ചയായും നല്ല രസിപ്പികൾ കിട്ടിയാൽ വാങ്ങി തരൂ, ഞങ്ങളും കഴിക്കാം,' മോഹൻലാൽ പറഞ്ഞു. ലാലേട്ടൻ പറയുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.

ഭാക്ഷണം പാചകം ചെയ്ത് മറ്റുള്ളവര്‍ക്ക് നല്‍കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് മോഹൻലാൽ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മോഹൻലാലിൻറെ പാചക മികവിനെ പറ്റി പല താരങ്ങളും മുമ്പ് പുറഞ്ഞിട്ടുമുണ്ട്. പൃഥ്വിരാജും ദുൽഖറും മുകേഷും അടക്കമുള്ള നിരവധി താരങ്ങള്‍ ലാലിന്‍റെ വെറൈറ്റി ഡിഷുകള്‍ കഴിച്ച് അനുഭവം പങ്കുവെച്ചിട്ടുള്ളവരുമാണ്.

അതേസമയം, തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന L366 എന്ന സിനിമയുടെ പണിപ്പുരയിലാണ് നടൻ ഇപ്പോൾ. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. ചിത്രം ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം എത്തുന്ന പാട്രിയറ്റ്, കാമിയോ വേഷത്തിലെത്തുന്ന ഖലീഫ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights:  Mohanlal said he wrote recipes for a magazine for two and a half years. The actor shared details about his interest in cooking. He described the experience as a memorable phase.

dot image
To advertise here,contact us
dot image